Vlogger

യുവതിയെ പീഡിപ്പിച്ച വ്ളോഗർ ബംഗളൂരുവിൽ അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിലായി. മലപ്പുറം പോലീസ് പ്രതിയെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. രണ്ടു വർഷത്തോളം വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലുമായി പീഡനം തുടർന്നു.

ബെംഗളൂരുവിൽ ആസാം സ്വദേശിനിയായ വ്ലോഗർ കൊല്ലപ്പെട്ടു; പ്രതി മലയാളി യുവാവെന്ന് സംശയം
ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ആസാം സ്വദേശിനിയായ വ്ലോഗർ മായ ഗാഗോയി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് പിന്നിൽ കണ്ണൂർ സ്വദേശിയായ ആരവ് എന്ന യുവാവാണെന്ന് സംശയം. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പൊലീസ് അറിയിച്ചു.

സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗർ വിഡിയോ ചിത്രീകരിച്ചതിൽ വിവാദം
സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗർ വിഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിവാദം പുതിയ തരംഗമായി മാറുകയാണ്. കർശന സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്ന സ്ഥലത്താണ് ഈ സംഭവം അരങ്ങേറിയത്. അക്രഡിറ്റേഷൻ ലഭിച്ച മാധ്യമപ്രവർത്തകർക്കു പോലും വിഡിയോ ചിത്രീകരണത്തിന് കർശന നിയന്ത്രണങ്ങളാണ് സെക്രട്ടേറിയേറ്റിൽ പ്രാബല്യത്തിലുള്ളത്.