Viyyur Jail

ഗോവിന്ദച്ചാമി വിയ്യൂർ ജയിലിൽ; തമിഴ്നാട്ടിലേക്ക് കടക്കാൻ പദ്ധതിയിട്ടെന്ന് റിപ്പോർട്ട്
ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിൽ എത്തിച്ചു. ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. ജയിൽ ചാട്ടം അന്വേഷിക്കുന്ന സംഘം കണ്ണൂർ ജയിലിലെത്തി തെളിവുകൾ ശേഖരിച്ചു.

ഗോവിന്ദചാമിക്ക് വിയ്യൂരിൽ അതിസുരക്ഷാ ജയിൽ; രക്ഷപ്പെടാൻ ശ്രമിച്ചത് വൻ ആസൂത്രണത്തോടെ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഗോവിന്ദചാമിക്ക് വേണ്ടി വിയ്യൂരിൽ അതീവ സുരക്ഷയുള്ള ജയിൽ സജ്ജമാക്കി. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. ജയിൽ ചാടുന്ന വിവരം സഹ തടവുകാർക്ക് അറിയാമായിരുന്നുവെന്നും, രക്ഷപ്പെടാൻ ശ്രമിച്ചത് വൻ ആസൂത്രണത്തോടെയാണെന്നും പോലീസ് പറയുന്നു.

വിയ്യൂർ ജയിലിൽ ബീഡി കച്ചവടം; ജയിൽ ജീവനക്കാരൻ അറസ്റ്റിൽ
വിയ്യൂർ ജയിലിൽ ബീഡി വിൽപ്പന നടത്തിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷംസുദ്ദീൻ കെപി അറസ്റ്റിൽ. തടവുകാർക്ക് ബീഡി കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വിയ്യൂർ ജയിലിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വിയ്യൂർ ജയിലിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 21 വയസ്സുകാരനായ ഗോഡ്വിൻ അറസ്റ്റിലായി. ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാനെത്തിയ ഇയാൾ, ബൈക്കുമായി ജയിലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.