Vismaya case

വിസ്മയ കേസ്: പ്രതിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. പത്തുവർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിസ്മയയുടെ മരണവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നും കിരൺ കുമാർ ഹർജിയിൽ വാദിച്ചു.

വിസ്മയ കേസ്: കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ കേസിലെ പ്രതി കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പത്തുവർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയാണ് ഹർജി പരിഗണിക്കുന്നത്.

വിസ്മയ കേസ്: പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ പിതാവ് ത്രിവിക്രമൻ രംഗത്ത്
വിസ്മയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ വിസ്മയുടെ പിതാവ് ത്രിവിക്രമൻ പ്രതിഷേധിച്ചു. പരോൾ അനുവദിച്ച നടപടിയുടെ സാധുത അന്വേഷിക്കണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത നിബന്ധനകളോടെയാണ് കിരണിന് 30 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്.

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ അനുവദിച്ചു
സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. കർശന നിബന്ധനകളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.