Virtual Arrest

വെർച്വൽ അറസ്റ്റ് തട്ടിപ്പ്: 20 ലക്ഷം രൂപ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. തിരുനെൽവേലി, തെങ്കാശി സ്വദേശികളായ പേച്ചികുമാർ, ക്രിപ്സൺ എന്നിവരെയാണ് റൂറൽ സൈബർ പൊലീസ് പിടികൂടിയത്. പ്രതികൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരുന്നതായും കണ്ടെത്തി.

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടി; ലഖ്നൗ പൊലീസിൻ്റെ പേരിലായിരുന്നു തട്ടിപ്പ്
എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു. ലഖ്നൗ പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പ് മുഖേനയായിരുന്നു തട്ടിപ്പ്. സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തിയെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

തിരുവനന്തപുരത്ത് വെർച്വൽ അറസ്റ്റ് ഭീഷണി: പോലീസ് ഇടപെടൽ രക്ഷയായി
റിട്ടയേർഡ് അധ്യാപകനെ വെർച്വൽ അറസ്റ്റിന് ശ്രമം. ക്രെഡിറ്റ് കാർഡ് തട്ടിപ്പ് ആരോപിച്ച് ഭീഷണി. മ്യൂസിയം പോലീസിന്റെ സമയോചിത ഇടപെടൽ രക്ഷയായി.

കോട്ടയം ഡോക്ടറിൽ നിന്ന് വെർച്വൽ അറസ്റ്റിലൂടെ 5 ലക്ഷം തട്ടിയെടുത്തു; 4.35 ലക്ഷം തിരികെ പിടിച്ചു
കോട്ടയം പെരുന്നയിലെ ഡോക്ടറിൽ നിന്ന് മുംബൈ പോലീസിന്റെ പേരിൽ വെർച്വൽ അറസ്റ്റ് നടത്തി 5 ലക്ഷം രൂപ തട്ടിയെടുത്തു. പോലീസ് ഇടപെടലിനെ തുടർന്ന് 4.35 ലക്ഷം രൂപ തിരികെ പിടിച്ചു. ഡോക്ടർ അന്വേഷണവുമായി സഹകരിക്കാത്തതായി പോലീസ് അറിയിച്ചു.