Virat Kohli

Vijay Hazare Trophy

രോഹിതും കോഹ്ലിയും ഇന്ത്യക്കായി കളിക്കണമെങ്കിൽ വിജയ് ഹസാരെ കളിക്കണം; നിർദ്ദേശവുമായി ബിസിസിഐ

നിവ ലേഖകൻ

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കണമെങ്കിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കണമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഏകദിന മത്സരങ്ങളിൽ മാത്രമേ ഇനി രോഹിത്-കോഹ്ലി സഖ്യത്തെ കാണാൻ സാധിക്കുകയുള്ളു. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് ഇരുവരും നേരത്തെ വിരമിച്ചിരുന്നു.

India A team

ദക്ഷിണാഫ്രിക്ക എ പരമ്പര: രോഹിതും കോഹ്ലിയും കളിക്കില്ല?

നിവ ലേഖകൻ

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കളിക്കാൻ സാധ്യതയില്ല. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇരുവരേയും നേരിട്ട് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ത്യ എ ടീമിനായുള്ള താരങ്ങളെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും.

Virat Kohli London

വിരാട് കോഹ്ലി ലണ്ടനിൽ സ്ഥിരതാമസമാക്കിയെന്ന വാർത്ത വ്യാജം; പ്രതികരണവുമായി സഹോദരൻ

നിവ ലേഖകൻ

വിരാട് കോഹ്ലി ലണ്ടനിൽ സ്ഥിരതാമസമാക്കിയെന്നും ഇന്ത്യയിലെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സഹോദരൻ വികാസ് കോഹ്ലിക്ക് കൈമാറിയെന്നുമുള്ള വാർത്തകൾക്കെതിരെ വികാസ് കോഹ്ലി രംഗത്ത്. അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അദ്ദേഹം ടീമിനൊപ്പം പെർത്തിലാണ്.

Virat Kohli Rohit Sharma

ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം

നിവ ലേഖകൻ

ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പാക് ആരാധകർ ആഘോഷിച്ചു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് വേണ്ടി പെർത്തിൽ എത്തിയപ്പോഴാണ് ഇരുവരുടെയും ഓട്ടോഗ്രാഫ് പാക് ഫാൻസ് വാങ്ങിയത്. കറാച്ചി സ്വദേശിയായ സാഹില് ആർ സി ബി ആരാധകനാണ്.

ODI Retirement Rumors

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ? ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ

നിവ ലേഖകൻ

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിഷയത്തിൽ വ്യക്തത വരുത്തി ബിസിസിഐ രംഗത്ത്. ഏഷ്യാ കപ്പിനും ടി-20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്നും വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിരമിക്കൽ ഇപ്പോൾ പരിഗണനയിലില്ലെന്നും ബിസിസിഐ അറിയിച്ചു. ഒക്ടോബറിൽ നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയിൽ ഇരുവരുടെയും പ്രകടനം നിർണായകമാകും.

ODI cricket retirement

കോഹ്ലിയും രോഹിതും ഏകദിന ക്രിക്കറ്റ് മതിയാക്കുമോ? നിർണ്ണായക നീക്കത്തിനൊരുങ്ങി ബിസിസിഐ

നിവ ലേഖകൻ

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നു. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി ഇരുവരും വിരമിക്കണമെന്ന വാദവുമായി മുൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി അംഗം ദേവാങ് ഗാന്ധി രംഗത്ത്. ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരായ പരമ്പര ഇരുവരുടെയും അവസാന ഏകദിന പരമ്പരയായേക്കുമെന്നാണ് സൂചനകൾ.

Kohli Siraj friendship

കോഹ്ലിയോടുള്ള ആദരവ്; അവസാന ടെസ്റ്റ് ജഴ്സി ഫ്രെയിം ചെയ്ത് വീട്ടിൽ സൂക്ഷിച്ച് സിറാജ്

നിവ ലേഖകൻ

വിരാട് കോഹ്ലിയും മുഹമ്മദ് സിറാജും തമ്മിലുള്ള സൗഹൃദബന്ധം ഏവർക്കും അറിയുന്നതാണ്. സിറാജിന്റെ വീട്ടിൽ കോഹ്ലി ഒപ്പിട്ട അവസാന ടെസ്റ്റ് മത്സരത്തിലെ ജഴ്സി ഫ്രെയിം ചെയ്ത ചിത്രം ശ്രദ്ധേയമാകുന്നു. കോഹ്ലിയോടുള്ള സിറാജിന്റെ ആദരവിൻ്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണിത്.

Aiden Markram

മാർക്രം അത്ഭുതപ്പെടുത്തുന്നു; കോഹ്ലിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ആരാധകർ

നിവ ലേഖകൻ

ലോക ടെസ്റ്റ് കിരീടം ദക്ഷിണാഫ്രിക്ക നേടിയപ്പോൾ ഐഡൻ മാർക്രമിനെക്കുറിച്ചുള്ള വിരാട് കോഹ്ലിയുടെ പഴയ പ്രശംസ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2018-ൽ കേപ് ടൗൺ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ 84 റൺസ് നേടിയപ്പോൾ കോഹ്ലി മാർക്രമിനെ അഭിനന്ദിച്ചിരുന്നു. ഐസിസി ടൂർണമെൻ്റ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം എന്ന റെക്കോർഡും മാർക്രം സ്വന്തമാക്കി.

RCB event tragedy

ആര്സിബി വിക്ടറി പരേഡിനിടെ അപകടം; അനുശോചനം അറിയിച്ച് വിരാട് കോഹ്ലിയും ആര്സിബിയും

നിവ ലേഖകൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ നിരവധി ആളുകൾ മരിച്ച സംഭവത്തിൽ വിരാട് കോഹ്ലിയും ആർസിബിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

Virat Kohli Anushka Sharma

വിജയമാഘോഷിച്ച് കോഹ്ലിയും അനുഷ്കയും; വൈറലായി വീഡിയോ

നിവ ലേഖകൻ

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചതിന് പിന്നാലെ വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും ഫ്ലൈയിംഗ് കിസ്സുകൾ കൈമാറി. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിനാണ് വിജയിച്ചത്. കളി കാണാൻ അനുഷ്ക സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

Test retirement decision

രോഹിത്, കോലിയുടെ വിരമിക്കൽ ആരുടേയും അടിച്ചേൽപ്പിക്കലല്ല; ഗംഭീർ പ്രതികരിക്കുന്നു

നിവ ലേഖകൻ

വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ടെസ്റ്റ് വിരമിക്കൽ വിഷയത്തിൽ പ്രതികരണവുമായി ഗൗതം ഗംഭീർ. താരങ്ങളുടെ വിരമിക്കൽ തീരുമാനം വ്യക്തിപരമാണെന്നും ആർക്കും അവരെ നിർബന്ധിക്കാൻ കഴിയില്ലെന്നും ഗംഭീർ വ്യക്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിൽ മുതിർന്ന താരങ്ങളുടെ അഭാവം യുവതാരങ്ങൾക്ക് അവസരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Virat Kohli Retirement

രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം

നിവ ലേഖകൻ

രോഹിത് ശർമ്മയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ച കോലി 9230 റൺസ് നേടി.