violence

മണിപ്പൂർ കലാപത്തിന് രണ്ട് വർഷം: 258 മരണങ്ങൾ, 60,000 പേർ പലായനം
മണിപ്പൂരിൽ വംശീയ കലാപത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 258 പേർ കൊല്ലപ്പെടുകയും 60,000 പേർ പലായനം ചെയ്യുകയും ചെയ്തു. കലാപത്തിന്റെ രണ്ടാം വാർഷികത്തിൽ കനത്ത സുരക്ഷയാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

സുഹാസ് ഷെട്ടി കൊലപാതകം: മംഗളൂരുവിൽ സംഘർഷാവസ്ഥ തുടരുന്നു
ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നു. മൂന്ന് പേർക്ക് വെട്ടേറ്റതായി റിപ്പോർട്ടുണ്ട്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു
ജെഎൻയു ക്യാമ്പസിലെ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതും നീട്ടിവച്ചിട്ടുണ്ട്. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കും.

വഖഫ് ഭേദഗതി പ്രതിഷേധം: മുർഷിദാബാദിൽ കലാപം ആസൂത്രിതമെന്ന് പോലീസ്
വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുർഷിദാബാദിൽ നടന്ന കലാപം ആസൂത്രിതമായിരുന്നുവെന്ന് പോലീസ്. എസ്ഡിപിഐയുടെ പങ്ക് നിർണായകമെന്നും കണ്ടെത്തൽ. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 160ഓളം പേർ അറസ്റ്റിലാവുകയും ചെയ്തു.

ഒറ്റപ്പാലത്ത് സംഘർഷം: എസ്ഐക്കും യുവാവിനും വെട്ടേറ്റു
ഒറ്റപ്പാലത്ത് രാത്രി നടന്ന സംഘർഷത്തിൽ എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും അക്ബർ എന്ന യുവാവിനുമാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഹരിയും അക്രമവും തടയാൻ കർമ്മ പദ്ധതി; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ മുഖ്യമന്ത്രി വിവിധ സംഘടനകളുടെ യോഗം വിളിച്ചു. ലഹരി ഉപയോഗം തടയാൻ കർമ്മ പദ്ധതി തയ്യാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥി, യുവജന, സാംസ്കാരിക, മാധ്യമ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

സംഭൽ കലാപം: ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ
സംഭൽ കലാപക്കേസിൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിൽ നിർണായക പങ്കുണ്ടെന്ന ആരോപണത്തിലാണ് അറസ്റ്റ്. 4000 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മണിപ്പൂരിൽ ഇന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം എത്തും
സംഘർഷബാധിത മേഖലകൾ സന്ദർശിക്കാൻ സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം ഇന്ന് മണിപ്പൂരിലെത്തും. തൽസ്ഥിതി വിലയിരുത്തുന്നതിനും ജനജീവിതത്തിലെ പുരോഗതി പരിശോധിക്കുന്നതിനുമാണ് സന്ദർശനം. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെ വി വിശ്വനാഥൻ എന്നിവർ സംഘത്തിലുണ്ട്.

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു, കർഫ്യൂ തുടരുന്നു
മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ഹമാർ, സോമി സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സ്കൂളുകളും കടകളും അടച്ചിട്ടിരിക്കുകയാണ്.

ഔറംഗസേബിന്റെ ശവകുടീരം: നാഗ്പൂരിൽ സംഘർഷം
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രതിഷേധം നാഗ്പൂരിൽ സംഘർഷത്തിലേക്ക് നയിച്ചു. സംഘർഷത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അതിക്രമം ഉണ്ടായതായി റിപ്പോർട്ടുണ്ട്. നഗരത്തിലെ മൂന്ന് സോണുകളിലെയും വിപണികൾ താൽക്കാലികമായി അടച്ചിട്ടു.

മണിപ്പൂരിൽ വീണ്ടും സംഘർഷം: കുക്കി വിഭാഗവും സുരക്ഷാ സേനയും ഏറ്റുമുട്ടി; ഒരു മരണം, 27 പേർക്ക് പരിക്ക്
മണിപ്പൂരിൽ സുരക്ഷാ സേനയും കുക്കി വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിൽ ഒരാൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലംഘിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

മാർക്കോ പോലുള്ള സിനിമകൾ ഇനിയില്ല: ഷെരീഫ് മുഹമ്മദ്
മാർക്കോ സിനിമയിലെ അതിക്രൂര ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ, ഇത്തരം സിനിമകൾ ഇനി നിർമ്മിക്കില്ലെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. സിനിമയെ സിനിമയായി കാണുമെന്ന പ്രതീക്ഷയിലാണ് മാർക്കോ പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല മാർക്കോ എന്ന സിനിമ നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.