Vigilance Report

എം.ആർ. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട്; സ്വർണക്കടത്ത്, മരംമുറി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ
എഡിജിപി എം.ആർ. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി വിജിലൻസ് അന്വേഷണ റിപ്പോർട്ട്. പി.വി. അൻവർ ആരോപിച്ച മലപ്പുറം എസ്.പി. ക്യാമ്പ് ഓഫീസിലെ മരം മുറിയിലോ സ്വർണക്കടത്ത് ആരോപണത്തിലോ അജിത് കുമാറിനെതിരെ തെളിവുകൾ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ ആഡംബര വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് അജിത് കുമാർ എസ്.ബി.ഐ. ബാങ്കിൽ നിന്നും ഒന്നരക്കോടി രൂപ ലോണെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്: പി.വി. അൻവർ പ്രതികരിച്ചു
എഡിജിപി എംആർ അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയതിൽ പി വി അൻവർ പ്രതികരിച്ചു. ഒപ്പിച്ചെടുത്ത റിപ്പോർട്ട് ആണിതെന്നും അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള ശ്രമമാണിതെന്നും അൻവർ ആരോപിച്ചു. റിപ്പോർട്ട് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്: വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. മുൻ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷിച്ചത്. റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.

എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾ: വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു
എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. പി.വി. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും സ്വർണ്ണക്കടത്ത് ആരോപണത്തിന് തെളിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണത്തിന്റെ ആവശ്യകത ഉയർന്നേക്കാം.