Vigilance Raid

വനം വകുപ്പിൽ വിജിലൻസ് മിന്നൽ പരിശോധന; രണ്ട് റേഞ്ച് ഓഫീസർമാർക്ക് സസ്പെൻൻഷൻ
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ. നായർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ ക്രമക്കേടും കൃത്യവിലോപവും നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അസമിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി
അസമിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥ നൂപുർ ബോറയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ കഴിഞ്ഞ ആറുമാസമായി നിരീക്ഷണത്തിലായിരുന്നു.

നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 49,500 രൂപ കണ്ടെടുത്തു
മലപ്പുറം നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. വണ്ടികളുടെ രജിസ്ട്രേഷനുകൾക്കും ലൈസൻസ് ലഭിക്കുന്നതിനും ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; 6.2 ലക്ഷം രൂപ പിടിച്ചെടുത്തു
കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 6.2 ലക്ഷം രൂപ പിടിച്ചെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. സൂപ്രണ്ടിങ് എൻജിനീയറായ ദിലീപ് നാളെ വിരമിക്കാനിരിക്കെയാണ് വിജിലൻസിന്റെ ഈ നടപടി.

കൈക്കൂലി കേസ്: എറണാകുളം ആർടിഒ ജഴ്സൺ റിമാൻഡിൽ
ബസ് പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങിയതിന് എറണാകുളം ആർടിഒ ജഴ്സണെയും സഹായികളെയും വിജിലൻസ് അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡിലാണ്. ജഴ്സണിന്റെ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.