Vigilance Probe

വീണ വിജയന് ഐക്യദാർഢ്യവുമായി ആര്യ രാജേന്ദ്രൻ
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണ വിജയന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രന്. കഴിഞ്ഞ വര്ഷങ്ങളില് കേരളത്തില് ഏറ്റവും കൂടുതല് വേട്ടയാടപ്പെട്ട സ്ത്രീകളില് ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന് സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു. വീണയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മേയറുടെ പ്രതികരണം.

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി
മാത്യു കുഴൽനാടൻ ഹാജരാക്കിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൊതുപ്രവർത്തകർക്കെതിരെ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നായിരുന്നു ആരോപണം.

സ്വകാര്യ നഴ്സിങ് കോളേജ് മെറിറ്റ് സീറ്റ് അട്ടിമറി: വിജിലൻസ് അന്വേഷണത്തിന് ശുപാർശ
സ്വകാര്യ നഴ്സിങ് കോളേജുകളിലെ മെറിറ്റ് സീറ്റ് അട്ടിമറിയിൽ വിജിലൻസ് അന്വേഷണത്തിന് ആരോഗ്യമന്ത്രി ശുപാർശ ചെയ്തു. ട്വന്റിഫോർ വാർത്ത പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് നടപടി. നഴ്സിങ് കൗൺസിൽ രജിസ്ട്രാറുടെ പങ്കും അന്വേഷിക്കും.

പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം; ആലുവയിൽ 11 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം
ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം. കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി. വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു.

എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസ് ക്ലീൻചിറ്റ്; അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല
വിജിലൻസ് അന്വേഷണത്തിൽ എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് ലഭിച്ചു. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല. കവടിയാറിലെ വീട് നിർമ്മാണം സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

മുണ്ടക്കൈ ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംഭവം ആശ്ചര്യകരമാണെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കലാണോ അതോ മേന്മ നേടാനാണോ എന്ന് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ചോദിച്ചു.

എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് പി ശശിയെന്ന് പിവി അൻവർ
എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. അന്വേഷണം ശിപാർശ ചെയ്യുന്ന ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്താൻ വൈകിയതാണ് അന്വേഷണം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയെ സസ്പെൻഡ് ചെയ്യണമെന്നും അൻവർ ആവശ്യപ്പെട്ടു.