Vigilance Court

തച്ചങ്കരിക്ക് കുരുക്ക്: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ തുടങ്ങി
മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 28 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനാണ് കോടതിയുടെ ലക്ഷ്യം. കേസിൽ 130 സാക്ഷികളെ വിസ്തരിക്കും.

കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം തടവ്
കോട്ടയം വിജിലൻസ് കോടതി, കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. കിടങ്ങൂർ മുൻ വില്ലേജ് ഓഫീസർ പി കെ ബിജു മോനെയാണ് ശിക്ഷിച്ചത്. സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിന് 3000 രൂപയും മദ്യകുപ്പിയും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലൻസ് റിപ്പോർട്ട് തള്ളി കോടതി
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ കൂടുതൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. അജിത് കുമാറിനെ രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് ശ്രമിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

അജിത് കുമാറിനെതിരായ കേസ് കോടതി നേരിട്ട് അന്വേഷിക്കും; വിജിലൻസ് റിപ്പോർട്ട് തള്ളി
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ ഈ മാസം 30-ന് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തും. കേസ് കോടതി നേരിട്ട് അന്വേഷിക്കും.

കൈക്കൂലി കേസിൽ മുൻ മൂവാറ്റുപുഴ ആർഡിഒയ്ക്ക് 7 വർഷം കഠിനതടവും പിഴയും
മൂവാറ്റുപുഴയിലെ മുൻ ആർഡിഒ വി ആർ മോഹനൻ പിള്ളയ്ക്ക് കൈക്കൂലി വാങ്ങിയ കേസിൽ 7 വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. 2016-ൽ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.