Vigil Murder

വിജിൽ കൊലക്കേസ്: രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിലെത്തിച്ചു
വെസ്റ്റ്ഹിൽ സ്വദേശി വിജിൽ കൊലക്കേസിലെ രണ്ടാം പ്രതി രഞ്ജിത്തിനെ തെലങ്കാനയിൽ നിന്ന് കേരളത്തിലെത്തിച്ചു. എലത്തൂർ പൊലീസ് ആണ് രഞ്ജിത്തിനെ പിടികൂടിയത്. സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥികളും ഷൂവും പോലീസിന് ലഭിച്ചിട്ടുണ്ട്.

വിജിൽ നരഹത്യ കേസ്: മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടർന്നു; നാളെയും പരിശോധന
കോഴിക്കോട് വിജിൽ നരഹത്യ കേസിൽ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടർന്നു, എന്നാൽ ഇതുവരെ കണ്ടെത്താനായില്ല. ചതുപ്പ് നിലം തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. നാളെയോടെ മൃതദേഹം കണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

എലത്തൂർ വിജിൽ നരഹത്യാ കേസ്: തെളിവെടുപ്പ് തുടരുന്നു, പ്രതികളുടെ കസ്റ്റഡി ഇന്ന് കഴിയും
കോഴിക്കോട് എലത്തൂർ വിജിൽ നരഹത്യാ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ, അവരെ കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തീരുമാനിച്ചു. 2019ൽ കാണാതായ വിജിലിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് കേസ്.