പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യ കേസിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാർ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ് സ്ക്വാഡിന് നിർദ്ദേശം നൽകി. നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.