Vellarada

വെള്ളറട കൊലപാതകം: പ്രതിയുടെ അറസ്റ്റ് ഉടൻ; സ്വർണ്ണമാല കാണാനില്ല
വെള്ളറടയിൽ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രിയംവദയുടെ സ്വർണ്ണമാല കാണാനില്ലെന്നും, സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിയെയും, പ്രിയംവദയുടെ സഹോദരനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

വെള്ളറടയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു
വെള്ളറടയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു. ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള വീടാണ് 30 കാരനായ ആൻ്റോ തീയിട്ടത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ആൻ്റോ അമ്മയെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷം തിരിച്ചെത്തിയാണ് കൃത്യം നിർവഹിച്ചത്.

വെള്ളറടയിൽ വാഹനാപകടത്തിൽപ്പെട്ടയാളെ മുറിയിൽ പൂട്ടിയിട്ട് കുറ്റവാളികൾ രക്ഷപ്പെട്ടു
വെള്ളറടയിൽ വാഹനാപകടത്തിൽപ്പെട്ട സുരേഷ് എന്നയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ട് അപകടം നടത്തിയവർ രക്ഷപ്പെട്ടു. മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.