Vehicle Smuggling

ദുൽഖർ സൽമാന്റെ വീട്ടിലെ ഇ.ഡി. പരിശോധന പൂർത്തിയായി; 13 മണിക്കൂർ നീണ്ടുനിന്നു
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ ഇ.ഡി. പരിശോധന നടത്തി. 13 മണിക്കൂർ നീണ്ട പരിശോധനയിൽ വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടന്നു.

വാഹനക്കടത്ത് കേസ്: ഭൂട്ടാന് കസ്റ്റംസ് സംഘം കേരളത്തിലേക്ക്
ഭൂട്ടാനില് നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന് റോയല് ഭൂട്ടാന് കസ്റ്റംസ് സംഘം കേരളത്തിലേക്ക്. അടുത്തയാഴ്ച സംഘം കൊച്ചിയിലെത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങള് കസ്റ്റംസില് നിന്ന് തേടും.

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: മാഹിൻ അൻസാരിയെ വീണ്ടും ചോദ്യം ചെയ്യും
ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഭൂട്ടാനിൽനിന്ന് ഇറക്കുമതിചെയ്ത ഇയാളുടെ ലാൻഡ് റോവർ കാർ പിടിച്ചെടുത്തിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസിൻ്റെ ഈ നീക്കം.

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന
ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുൻപ് നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.