പൊതുനിരത്തുകളിൽ അലങ്കരിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തിലും രജിസ്ട്രേഷൻ നമ്പരുകൾ മറയ്ക്കുന്ന വിധത്തിലുമുള്ള അലങ്കാരങ്ങൾ നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.