Vedan

പുലിപ്പല്ല് കേസ്: ജാമ്യത്തിന് ശേഷം പ്രതികരണവുമായി റാപ്പർ വേടൻ
പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ റാപ്പർ വേടൻ പ്രതികരിച്ചു. താൻ ഒരു കലാകാരനാണെന്നും തന്റെ കലയിലൂടെ സമൂഹത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വേടൻ പറഞ്ഞു. ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും വേടൻ കൂട്ടിച്ചേർത്തു.

വേടന് പിന്തുണയുമായി വനംമന്ത്രി; വകുപ്പിന് വീഴ്ച പറ്റിയെന്ന് സമ്മതം
റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പുലിപ്പല്ല് കേസിൽ വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി പരോക്ഷമായി സമ്മതിച്ചു. കേസ് സങ്കീർണമാക്കിയതിൽ അതൃപ്തിയും പ്രകടിപ്പിച്ചു.

വേടൻ പുലിപ്പല്ല് കേസ്: മന്ത്രി വിശദീകരണം തേടി
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. കേസിൽ വനംമന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി.

വേടന് പിന്തുണയുമായി വനംമന്ത്രി
വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്കിടയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പിന്തുണ പ്രഖ്യാപിച്ചു. യുവ കലാകാരനായ വേടനിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ കാര്യങ്ങൾ അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു.

പുലിപ്പല്ല് കേസ്: റാപ്പർ വേടന് ജാമ്യം
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും കേരളം വിട്ടു പോകരുതെന്നും കോടതി നിർദേശിച്ചു.

വേടൻ വിഷയത്തിൽ വനം വകുപ്പിനെതിരെ പി.വി. ശ്രീനിജൻ എംഎൽഎ
പുലിപ്പല്ല് ധരിച്ചതിന് വേടനെതിരെ വനംവകുപ്പ് സ്വീകരിച്ച നടപടി ശരിയല്ലെന്ന് പി.വി. ശ്രീനിജൻ എംഎൽഎ. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ കേസെടുത്തത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വേടൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

പുലിപ്പല്ല് കേസിനിടെ പുതിയ ആൽബവുമായി റാപ്പർ വേടൻ
മോണോലോവ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിലെ ഗാനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പാട്ടുകളെക്കുറിച്ചും വേടൻ സംസാരിച്ചു. പുലിപ്പല്ല് കേസിൽ വീട്ടിലും ലോക്കറ്റ് നിർമ്മിച്ച ജ്വല്ലറിയിലും പൊലീസ് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് വേടന്റെ പ്രതികരണം. ഇനിയും നല്ല പാട്ടുകൾ ഉണ്ടാകുമെന്നും കാത്തിരിക്കണമെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.

വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം ‘മോണോലോവ’ റിലീസ് ചെയ്തു
പുലിപ്പല്ല് കേസിലെ വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം പുറത്തിറങ്ങി. 'മോണോലോവ' എന്നാണ് ആൽബത്തിന് പേര്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആൽബം റിലീസ് ചെയ്യുമെന്ന് വേടൻ പറഞ്ഞിരുന്നു.

പുലിപ്പല്ല് കേസ്: വേടനുമായി തൃശ്ശൂരിൽ വനംവകുപ്പ് തെളിവെടുപ്പ്
പുലിപ്പല്ല് കേസിൽ റാപ്പർ വേടനുമായി തൃശ്ശൂരിൽ വനംവകുപ്പ് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ ജ്വല്ലറിയിലും വേടന്റെ വീട്ടിലും പരിശോധന നടന്നു. യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയാതെയാണ് ലോക്കറ്റ് നിർമ്മിച്ചതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.

പുലിപ്പല്ല് കേസ്: വേടന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും
വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വിയൂരിലെ സ്വർണപ്പണിക്കാരനെ ചോദ്യം ചെയ്യും. മെയ് രണ്ടിന് ജാമ്യാപേക്ഷ പരിഗണിക്കും.

പുലിപ്പല്ല് വിവാദത്തിനിടെ പുതിയ ആൽബവുമായി റാപ്പർ വേടൻ
പുലിപ്പല്ല് ലോക്കറ്റ് കേസിലും കഞ്ചാവ് കേസിലും വിവാദ നായകനായ റാപ്പർ വേടൻ പുതിയ ആൽബം പുറത്തിറക്കുന്നു. മോണോലോവ എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. പുലിപ്പല്ല് വിഷയത്തിൽ അധികൃതർ മറുപടി പറയുമെന്നും വേടൻ കൂട്ടിച്ചേർത്തു.

റാപ്പർ വേടന് ജാമ്യമില്ല; രണ്ട് ദിവസത്തെ വനംവകുപ്പ് കസ്റ്റഡി
പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതി വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. റാപ്പർ വേടനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം ജാമ്യമില്ലാത്തതാണ്. വേടന്റെ ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും.