Varkala Arrest
ഇന്റർപോൾ തിരയുന്ന കുറ്റവാളിയും ക്രിപ്റ്റോ കിംഗ്പിന്നുമായ ലിത്വാനിയൻ സ്വദേശി വർക്കലയിൽ പിടിയിലായി. കുരയ്ക്കണ്ണിയിലെ ഒരു ഹോംസ്റ്റേയിൽ താമസിച്ചുവരികയായിരുന്ന ഇയാളെ റഷ്യയിലേക്ക് മടങ്ങാനൊരുങ്ങവെയാണ് പോലീസ് പിടികൂടിയത്. കോടിക്കണക്കിന് ഡോളർ കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.