Vande Bharat Express

വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരണാസിയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് നിർവഹിച്ചത്. ട്രെയിൻ സർവീസ് ഈ മാസം 11-ന് ആരംഭിക്കും.

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന് പുതുമുഖം; 20 കോച്ചുകളുമായി പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു
കേരളത്തിലെ തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന് 20 റേക്കുകളുള്ള പുതിയ ട്രെയിൻ അവതരിപ്പിക്കുന്നു. വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന പുതിയ ട്രെയിനിൽ 312 അധിക സീറ്റുകൾ ഉണ്ടാകും. ഇതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ലഭിക്കും.

പാലക്കാട്ടിൽ വന്ദേഭാരത് കുടുങ്ങി; കേരളത്തിൽ 12 ട്രെയിനുകൾ വൈകി
പാലക്കാട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സാങ്കേതിക തകരാറിൽ കുടുങ്ങി. ഇതേത്തുടർന്ന് കേരളത്തിൽ 12 ട്രെയിനുകൾ വൈകിയോടി. യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിട്ടു. റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

ഷൊര്ണൂരിനടുത്ത് വന്ദേഭാരത് എക്സ്പ്രസ് കുടുങ്ങി; യാത്രക്കാര് ദുരിതത്തില്
ഷൊര്ണൂരിനടുത്ത് വന്ദേഭാരത് എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടര്ന്ന് ഒരു മണിക്കൂറോളം വഴിയില് കുടുങ്ങി. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിന് നിശ്ചലമായത്. ബാറ്ററി ചാര്ജ് തീര്ന്നതാണ് കാരണമെന്ന് റെയില്വേ അധികൃതര് വ്യക്തമാക്കി.

കോഴിക്കോട് വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് കേൾവിക്കുറവുള്ള വ്യക്തി മരിച്ചു
കോഴിക്കോട് ചക്കുംകടവിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച് 65 വയസ്സുകാരനായ അബ്ദുൽ ഹമീദ് മരിച്ചു. കേൾവിക്കുറവുള്ള ഇദ്ദേഹം റെയിൽവേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ വർഷവും സമാനമായ അപകടം ഉണ്ടായിരുന്നു.

സുഖകരമായ യാത്രയ്ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു
രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വൈകാതെ സർവീസ് ആരംഭിക്കും. പതിനാറ് കോച്ചുകളുള്ള ട്രെയിനിൽ എസി ത്രീടയർ, ടൂ ടയർ, ഫസ്റ്റ്ക്ലാസ് എസി കോച്ചുകൾ ഉൾപ്പെടുന്നു. യൂറോപ്യൻ നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ട്രെയിൻ നിർമിച്ചിരിക്കുന്നത്.

വന്ദേ ഭാരത് എക്സ്പ്രസ് ആക്രമണം: പ്രതി പിടിയില്‍
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ മാഹിയില് ആക്രമണം നടന്നു. കുറ്റ്യാടി സ്വദേശി നദീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിന് നേരെ വേസ്റ്റ് ബിന് എറിഞ്ഞ പ്രതിയെ ചോദ്യം ചെയ്യുന്നു.

ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ എഗ്മോർ-നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്-മധുര റൂട്ടുകളിലാണ് സർവീസ്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.

വന്ദേ ഭാരത് എക്സ്പ്രസിൽ ടിടിഇ മോശമായി പെരുമാറി; സ്പീക്കർ എ.എൻ. ഷംസീർ പരാതി നൽകി
വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രയ്ക്കിടെ ടിക്കറ്റ് എക്സാമിനർ മോശമായി പെരുമാറിയെന്ന് സ്പീക്കർ എ.എൻ. ഷംസീർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ചീഫ് ടിടിഇ ജി.എസ്. പത്മകുമാറിനെതിരെ സതേൺ റെയിൽവേയ്ക്ക് സ്പീക്കർ പരാതി നൽകി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; ജാലകത്തിന്റെ ചില്ല് പൊട്ടി
വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായി. തിരുവനന്തപുരം കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയിൽ വെച്ച് വൈകുന്നേരം 4. 18 ന് ആണ് സംഭവം നടന്നത്. സി4 കോച്ചിലെ സീറ്റ് ...

കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് എറണാകുളത്തെത്തി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കെ സുരേന്ദ്രൻ
കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിച്ചേർന്നു. ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കുന്ന ഈ ട്രെയിൻ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും ...