Valparai

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; പുലിയല്ലെന്ന് സ്ഥിരീകരണം
തമിഴ്നാട് വാൽപ്പാറയിൽ എട്ട് വയസ്സുകാരനെ ആക്രമിച്ചത് കരടിയാണെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പും ഡോക്ടർമാരും നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന്
തമിഴ്നാട് വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസം സ്വദേശി നൂറിൻ ഇസ്ലാമിനെയാണ് പുലി ആക്രമിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചിരുന്നു.

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം; എട്ട് വയസ്സുകാരൻ കൊല്ലപ്പെട്ടു
തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം. അസം സ്വദേശിയായ എട്ട് വയസ്സുകാരൻ നൂറിൻ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലി പിടികൂടുകയായിരുന്നു.

വാൽപ്പാറയിൽ ആറുവയസ്സുകാരിയെ പുലി പിടിച്ചെന്ന് പരാതി
തമിഴ്നാട് വാൽപ്പാറയിൽ ആറ് വയസ്സുകാരിയെ പുലി പിടിച്ചതായി അമ്മയുടെ പരാതി. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയെന്നാണ് അമ്മ പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചില് നടത്തുന്നു.

വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണം: രണ്ട് തോട്ടം തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

വാൽപ്പാറയിൽ പുലി ആക്രമണം: ആറു വയസ്സുകാരി കൊല്ലപ്പെട്ടു
വാൽപ്പാറയിലെ കേരള-തമിഴ്നാട് അതിർത്തിയിൽ പുലി ആക്രമണത്തിൽ ആറു വയസ്സുകാരി കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിനിയായ അപ്സര ഖാത്തൂനാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം വനാതിർത്തിയിൽ നിന്ന് കണ്ടെത്തി.