Vadodara

വഡോദരയിൽ പാലം തകർന്ന സംഭവം; മൂന്ന് വർഷം മുൻപേ അപകട മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ല
ഗുജറാത്തിലെ വഡോദരയിൽ പുഴയ്ക്ക് കുറുകെയുള്ള പാലം തകർന്ന സംഭവത്തിൽ വലിയ അനാസ്ഥയാണ് സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ. ഏകദേശം 30 വർഷം പഴക്കമുള്ള ഈ പാലം, കേവലം ചെറിയ അറ്റകുറ്റപ്പണികൾക്കു ശേഷം വീണ്ടും ഗതാഗതത്തിനായി തുറന്നു കൊടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അപകടത്തെക്കുറിച്ച് കളക്ടർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയുണ്ട്.

വഡോദരയിൽ പാലം തകർന്ന് 10 മരണം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 10 മരണം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു.

ഗുജറാത്തിൽ മദ്യപിച്ച ഡ്രൈവറുടെ കാറപകടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
വഡോദരയിലെ കരേലിബാഗ് പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. മദ്യപിച്ചിരുന്ന ഡ്രൈവർ അതിവേഗത്തിൽ വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയത്. ഹേമലിബെന് പട്ടേല് എന്ന സ്ത്രീയാണ് മരിച്ചത്.

സൈനിക വിമാന നിർമാണത്തിന് പുതിയ അധ്യായം; വഡോദരയിൽ എയർബസ് സി 295 പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഗുജറാത്തിലെ വഡോദരയിൽ എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. ടാറ്റ അഡ്വാൻസ് സിസ്റ്റംസും എയർബസും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഞ്ചസും ചേർന്ന് റോഡ്ഷോയിൽ പങ്കെടുത്തു.