വടക്കാഞ്ചേരിയിൽ 70 വയസ്സുള്ള വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. തെറ്റായ ബസിൽ കയറിയ നബീസ എന്ന വയോധിക ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വയോധികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.