വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസിൽ ഒരു കിലോഗ്രാം സ്വർണ്ണം കൂടി കണ്ടെത്തി. തിരുപ്പൂർ ഡി.ബി.എസ് ബാങ്ക് ശാഖയിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. കേസിലെ പ്രതിയെക്കൊണ്ട് നടത്തിയ തെളിവെടുപ്പിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ.