Uttar Pradesh

ഉത്തർ പ്രദേശിൽ എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കുശാഗ്ര പ്രതാപ് സിങ്ങിനെ ഹോസ്റ്റലിന്റെ പിന്നിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആഗ്രയിൽ അധ്യാപികയെ ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ നാല് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ അറസ്റ്റിലായി. വിദ്യാർഥികൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വ്യാപകമായ ജനരോഷത്തിന് കാരണമായി. അധ്യാപിക നൽകിയ പരാതിയെ തുടർന്നാണ് പ്രതികൾ പിടിയിലായത്.

അമേഠിയിലെ ദളിത് അധ്യാപക കുടുംബ കൊലപാതകം: പ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു
അമേഠിയിൽ ദളിത് അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു. വ്യാഴാഴ്ചയാണ് സർക്കാർ സ്കൂൾ അധ്യാപകനായ സുനിൽ കുമാറും കുടുംബവും കൊല്ലപ്പെട്ടത്. ദളിത് കുടുംബത്തിനെതിരെയുള്ള ഈ ആക്രമണം കൂടുതൽ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

വ്യാജ ഫോൺ കോളിനെ തുടർന്ന് അധ്യാപിക മരിച്ചു; മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് വ്യാജ വിളി
ഉത്തര്പ്രദേശിലെ ആഗ്രയില് സര്ക്കാര് സ്കൂള് അധ്യാപികയായ മാലതി വര്മ (58) ഹൃദയാഘാതം മൂലം മരിച്ചു. മകള് സെക്സ് റാക്കറ്റില് കുടുങ്ങിയെന്ന വ്യാജ ഫോണ് കോള് വന്നതിന് പിന്നാലെയാണ് സംഭവം. വാട്സാപ്പിലൂടെയായിരുന്നു കോള് വന്നത്, ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

ഉത്തർ പ്രദേശിൽ നാലംഗ കുടുംബം വെടിയേറ്റു മരിച്ചു; വ്യക്തിവൈരാഗ്യം സംശയിക്കുന്നു
ഉത്തർ പ്രദേശിലെ അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു. അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഐഫോണിനായി ഡെലിവറി ബോയിയെ കൊന്നു കനാലില് തള്ളി; ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്
ഉത്തര്പ്രദേശിലെ ലഖ്നൗവില് ഒരു ഡെലിവറി ബോയിയെ കൊലപ്പെടുത്തി കനാലില് തള്ളിയ സംഭവം പുറത്തുവന്നു. ക്യാഷ്ഓണ് ഡെലിവറിയായി ഓര്ഡര് ചെയ്ത ഐഫോണ് നല്കാനായി വീട്ടിലെത്തിയപ്പോഴാണ് ഭരത് സാഹു കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഗജാനന് ഒളിവിലാണ്.

കുടുംബത്തിൽ നിന്ന് പണം തട്ടാൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം; യുവാവും സുഹൃത്തും അറസ്റ്റിൽ
ഉത്തർ പ്രദേശിലെ അമ്രോഹയിൽ കുടുംബത്തിൽ നിന്ന് പണം തട്ടാൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച യുവാവും സുഹൃത്തും പിടിയിലായി. 23 കാരനായ നസീമും സുഹൃത്ത് അമിത്തുമാണ് അറസ്റ്റിലായത്. 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അന്വേഷണത്തിൽ കള്ളത്തരം പുറത്തായി.

യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; 16-കാരൻ അറസ്റ്റിൽ
യുപിയിലെ ബന്ദ-മഹോബ റെയിൽവേയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ട്രാക്കിൽ കോൺക്രീറ്റ് തൂൺ സ്ഥാപിച്ച 16-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നു.

500 രൂപയ്ക്കായി പത്തുവയസുകാരനെ മർദിച്ചുകൊന്നു; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 500 രൂപ കാണാതായതിന്റെ പേരിൽ പത്തുവയസുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ചുകൊന്നു. കൽക്കരി സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ചായിരുന്നു മർദനം. സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ഹത്രാസിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി. സ്കൂൾ ഡയറക്ടർ, അദ്ദേഹത്തിന്റെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ പുതിയ എയർലൈൻ ശംഖ് എയറിന് പ്രവർത്തനാനുമതി; ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ വിമാനക്കമ്പനി
ഇന്ത്യയുടെ പുതിയ എയർലൈൻ ശംഖ് എയറിന് കേന്ദ്ര ഏവിയേഷൻ മന്ത്രാലയം പ്രവർത്തനാനുമതി നൽകി. ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ വിമാനക്കമ്പനിയാണിത്. നോയിഡയും ലക്നൗവും പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.