ഉത്തർ ദിനാജ്\u200cപൂരിൽ കോടതിയിൽ നിന്നും മടങ്ങിവരുന്നതിനിടെ കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. സജ്ജക് ആലം എന്ന പ്രതി പോലീസിനു നേരെ വെടിവച്ചതിനെ തുടർന്നാണ് പോലീസ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.