US News

കൊളറാഡോയിൽ ആൾക്കൂട്ടത്തിന് നേരെ ആക്രമണം; അക്രമി പിടിയിൽ
അമേരിക്കയിലെ കൊളറാഡോയിൽ ഒരു മാളിൽ ആൾക്കൂട്ടത്തിന് നേരെ ആക്രമണം. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന പരിപാടിക്ക് ശേഷംണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അക്രമി പിടിയിലായി, പോലീസ് അന്വേഷണം ആരംഭിച്ചു.

ട്രംപിന് ആശ്വാസം; വിദേശരാജ്യങ്ങളുടെ മേൽ തീരുവ ചുമത്താനുള്ള അനുമതി നൽകി കോടതി
വിദേശ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറൽ വ്യാപാര കോടതി ഉത്തരവ് അപ്പീൽ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രാജ്യസുരക്ഷയ്ക്ക് വിധി മരവിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. ട്രംപിന്റെ ഭരണപരമായ മുന്നേറ്റങ്ങൾക്ക് ഈ വിധി കൂടുതൽ കരുത്ത് നൽകും.

അമേരിക്ക 15 ഷിപ്പ്മെന്റ് മാമ്പഴം നിരസിച്ചു; കാരണം രേഖകളില്ലെന്ന്
ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റി അയച്ച 15 ഷിപ്പ്മെന്റ് മാമ്പഴം യുഎസ് അധികൃതർ നിരസിച്ചു. മതിയായ രേഖകൾ സമർപ്പിക്കാത്തതാണ് കാരണം. ഇത് കയറ്റുമതിക്കാർക്ക് ഏകദേശം അഞ്ച് ലക്ഷം ഡോളറിൻ്റെ നഷ്ടം വരുത്തിവച്ചിരിക്കുകയാണ്.

സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു
സൗദി അറേബ്യയും അമേരിക്കയും തമ്മിൽ 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാർ ഒപ്പുവെച്ചു. പ്രതിരോധം, വ്യവസായം, ഊർജ്ജം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സൗദിയിൽ ഊഷ്മളമായ സ്വീകരണം നൽകി.

ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികൾ: 202 വയസ്സുള്ള അമേരിക്കൻ ജോഡി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി
യുഎസിലെ ബെർണി ലിറ്റ്മാനും (100) മർജോറി ഫിറ്റർമാനും (102) ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികളായി. ഇരുവരുടെയും ആകെ പ്രായം 202 വയസ്സും 271 ദിവസവുമാണ്. 2024 മെയ് മാസത്തിൽ വിവാഹിതരായ ഇവർ 'ശതാബ്ദി ദമ്പതികൾ' എന്നറിയപ്പെടുന്നു.

തുമ്മിയതിന് 80 കാരനെ കൊന്ന 65 കാരൻ; യുഎസിൽ ഞെട്ടിക്കുന്ന സംഭവം
യുഎസിലെ മാൻഫീൽഡിൽ ദൈവത്തിന് നന്ദി അർപ്പിക്കാനുള്ള ഭക്ഷണത്തിൽ തുമ്മിയ 80 വയസ്സുകാരനെ 65 വയസ്സുകാരൻ കൊലപ്പെടുത്തി. റിച്ചാർഡ് ലോംബാർഡി എന്നയാളാണ് ഫ്രാങ്ക് ഗ്രിസ്വോൾഡിനെ കൊന്നത്. സംഭവത്തിൽ പ്രതി അറസ്റ്റിലായി.