University

സർവകലാശാലകളിൽ ജനാധിപത്യപരമായ രീതികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണം: മന്ത്രി ആർ. ബിന്ദു
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്ന് മന്ത്രി ആർ. ബിന്ദു ആവശ്യപ്പെട്ടു. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ നേരത്തെ നൽകിയ പാനൽ സർക്കാർ പുതുക്കും. കേരള സർവകലാശാലയിൽ മോഹനൻ കുന്നുമ്മൽ കാര്യമായി വരാറില്ലെന്നും അദ്ദേഹത്തിന് താൽക്കാലിക ചുമതല മാത്രമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലടി സര്വ്വകലാശാലയില് മോദി ചിത്രം വിവാദത്തില്; പൊലീസ് കേസ്
കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലി വിവാദം. ഗുജറാത്ത് കലാപവും ബാബറി മസ്ജിദ് വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ച ഫ്ലക്സ് ബോർഡിനെ തുടർന്ന് സംഘർഷവും ഉടലെടുത്തു. പോലീസ് കേസെടുത്തു.

ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസില് പെണ്കുട്ടി: വിദ്യാര്ത്ഥിയുടെ കുസൃതിയെന്ന് സര്വകലാശാല
ഹരിയാനയിലെ ഒരു സര്വകലാശാല ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസിലൊളിപ്പിച്ച് പെണ്കുട്ടിയെ കടത്താന് ശ്രമം. സെക്യൂരിറ്റി ജീവനക്കാരാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായി.

സർവകലാശാലകളിൽ പ്രോ വിസി നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം
സർവകലാശാലകളിലെ പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ ഒരുങ്ങുന്നു. അസോസിയേറ്റ് പ്രൊഫസർമാർക്കും ഇനി പ്രോ വിസിമാരാകാമെന്ന നിലയിലാണ് ഭേദഗതി. ഇത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

കോഴിക്കോട് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത
കോഴിക്കോട് കേന്ദ്രമാക്കി സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീരുമാനിച്ചു. 100 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവൽക്കരണത്തിനും ഗവേഷണത്തിനും ഊന്നൽ നൽകുന്നതാണ് സർവകലാശാല.

മധ്യപ്രദേശിലെ സർവകലാശാല വൈസ് ചാൻസലർമാർക്ക് കുലഗുരു പദവി
മധ്യപ്രദേശിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർക്ക് ‘കുലഗുരു’ എന്ന പുതിയ പദവി നൽകി. മന്ത്രിസഭാ യോഗത്തിൽ ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചു. ഗുരുപൂർണിമയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ...