UDF Protest

പൊലീസ് അതിക്രമത്തിനെതിരെ നിയമസഭയിൽ യുഡിഎഫ് സത്യഗ്രഹം; എ.കെ ആന്റണിയുടെ പ്രതിരോധം തിരിച്ചടിയായെന്ന് വിലയിരുത്തൽ
പൊലീസ് അതിക്രമത്തിനെതിരെ നിയമസഭാ കവാടത്തിനു മുന്നിൽ യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. എ.കെ ആന്റണി നടത്തിയ വാർത്താ സമ്മേളനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രധാന ചർച്ചയാവുകയാണ്.

മലപ്പുറത്ത് പന്നിക്കെണിയിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു; പ്രതിഷേധവുമായി യുഡിഎഫ്
മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ അനാസ്ഥയാണ് അപകട കാരണമെന്നും കോൺഗ്രസ് ആരോപിച്ചു. കെഎസ്ഇബി ലൈനിൽ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചതാണ് അപകടത്തിന് കാരണം.

ഇടുക്കി കാട്ടാന ആക്രമണം: മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു; യുഡിഎഫ് പ്രതിഷേധവുമായി രംഗത്ത്
ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തി.

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം: സർക്കാർ ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് വിഡി സതീശൻ
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷ പ്രചാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുകയും പൊലീസ് നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.