UAE

2026 ലോകകപ്പ് യോഗ്യത: യു.എ.ഇക്ക് മുന്നില് ഖത്തറിന് പരാജയം
2026 ലോകകപ്പ് യോഗ്യതാ മത്സരത്തില് ഖത്തറിന് യു.എ.ഇയോട് പരാജയം സംഭവിച്ചു. 3-1 എന്ന സ്കോറിനാണ് ഏഷ്യന് ചാമ്പ്യന്മാരായ ഖത്തര് തോറ്റത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് യു.എ.ഇ വിജയം നേടിയത്.

കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ-4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും
കേരളാ എക്സ്പ്പാറ്റ് ഫുട്ബോൾ അസ്സോസ്സിയേഷൻ യു.എ.ഇ സംഘടിപ്പിക്കുന്ന കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ-4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും. 27 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ ഫൈനൽ നവംബർ അവസാന വാരത്തിൽ നടക്കും. സെപ്റ്റംബർ 1 ന് ഫിക്സ്ചറിങ് ചടങ്ങും കെഫാ - ആസ്റ്റർ മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനവും നടക്കും.

ബംഗ്ലാദേശിലെ സംഘർഷം: വനിത ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി
ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റി. ഒക്ടോബർ 3 മുതൽ 20 വരെ ദുബായിലും ഷാർജയിലുമായി മത്സരങ്ങൾ നടക്കും. ഇന്ത്യ ലോകകപ്പ് വേദിയാകാനുള്ള നിർദേശം നേരത്തെ നിരസിച്ചിരുന്നു.

ഐസിഎൽ ഗ്രൂപ്പ് ദുബായിൽ മറൈൻ ടൂറിസം സംരംഭം ആരംഭിച്ചു
ദുബായിൽ ‘ഐസിഎൽ മറൈൻ ടൂറിസം’ എന്ന പുതിയ സംരംഭം ഐസിഎൽ ഗ്രൂപ്പ് ആരംഭിച്ചു. ഇന്ത്യയിലും യുഎഇയിലും വിവിധ മേഖലകളിൽ വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഈ ഗ്രൂപ്പിന്റെ പുതിയ ...

യുഎഇയില് കെട്ടിടത്തില് നിന്ന് വീണ് മലയാളി യുവതി മരിച്ചു; പൊലീസ് ആത്മഹത്യയെന്ന്
യുഎഇയിലെ റാസല്ഖൈമയില് ദുരൂഹ സാഹചര്യത്തില് മലയാളി യുവതി മരണപ്പെട്ടു. കൊല്ലം നെടുങ്ങോലം സ്വദേശിനിയായ 28 വയസ്സുകാരി ഗൗരി മധുസൂദനന് ആണ് മരിച്ചത്. റാസല്ഖൈമയിലെ ഒരു ഹോട്ടലില് ജോലി ...

മലയാളി സഹോദരിമാർ യു.എ.ഇ. ക്രിക്കറ്റ് ടീമിൽ; ഏഷ്യാകപ്പിൽ ചരിത്രമെഴുതാൻ
രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ. സുൽത്താൻ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ...

യുഎഇയിൽ സൈബർ കുറ്റവാളികൾക്കെതിരെ വ്യാപക പരിശോധന; നൂറുകണക്കിന് പേർ പിടിയിൽ
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ യുഎഇയിൽ വ്യാപക പരിശോധന. വിവിധ എമിറേറ്റുകളിലെ പോലീസ് സേനകൾ സംയുക്തമായി നടത്തിയ 24 മണിക്കൂറിലധികം നീണ്ട പരിശോധനയിൽ നൂറുകണക്കിനാളുകൾ പിടിയിലായി. അജ്മാനിലെ ഗ്രാൻഡ് ...

യുഎഇയിൽ പെട്രോൾ വില കുറഞ്ഞു; ഡീസലിന് നേരിയ വർധനവ്
യുഎഇയിൽ പെട്രോൾ വിലയിൽ കുറവ് വരുത്തി. സൂപ്പർ, സ്പെഷ്യൽ പെട്രോളുകളുടെ വില മൂന്ന് ദിർഹത്തിൽ താഴെയെത്തി. സൂപ്പർ പെട്രോളിന് 2 ദിർഹം 99 ഫിൽസും സ്പെഷ്യൽ പെട്രോളിന് ...

ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശത്തേക്ക് കുടിയേറുന്നു
ഇന്ത്യയിൽ നിന്ന് ഈ വർഷം 4300 കോടീശ്വരന്മാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസറി സ്ഥാപനമായ ഹെൻലി ആന്റ് പാർട്നേഴ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോടീശ്വരന്മാരുടെ കുടിയേറ്റത്തിൽ ...

യുഎഇയില് മരുഭൂമിയില് കാര് മറിഞ്ഞ് അപകടം ; പ്രവാസി യുവതിയെ രക്ഷപ്പെടുത്തി.
യുഎഇയിലെ മരുഭൂമിയില് കാര് മറിഞ്ഞുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ പ്രവാസി യുവതിയെ രക്ഷപ്പെടുത്തി.അല് ഐന് മരുഭൂമിയിലായിരുന്നു അപകടം. അപകടത്തില്പ്പെട്ട ഇറാന് സ്വദേശിയായ യുവതിയെയാണ് നാഷണല് സെര്ച്ച് ആന്ഡ് ...

കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസിക്ക് ദാരുണാന്ത്യം.
കുവൈത്തില് കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസി മരിച്ചു.ശര്ഖിലായിരുന്നു സംഭവം നടന്നത്. പാരാമെഡിക്കല് സംഘം സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. അന്വേഷണത്തിൽ മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ...
