ട്വന്റിഫോർ ന്യൂസ് നടത്തിയ വോക്സ് പോപ്പിലൂടെ കുട്ടികൾ ആവശ്യപ്പെട്ട വേഷത്തിലാണ് ടൊവിനോ തോമസ് കലോത്സവ വേദിയിലെത്തിയത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ധരിച്ചെത്തിയ താരം കുട്ടികളുടെ ആവശ്യം നിറവേറ്റിയതിന്റെ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ മമ്മൂട്ടിയും ഇത്തരത്തിൽ ഒരു വീഡിയോ കണ്ടതിന് ശേഷമാണ് വസ്ത്രധാരണം തീരുമാനിച്ചതെന്ന് ടൊവിനോ ഓർമ്മിപ്പിച്ചു.