Tuticorin

തൂത്തുക്കുടിയില് കഞ്ചാവ് വില്പന ചോദ്യം ചെയ്ത സഹോദരങ്ങളെ കൊലപ്പെടുത്തി കുഴിച്ചുമൂടി
തൂത്തുക്കുടിയില് കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന് സഹോദരങ്ങളെ ഗുണ്ടാസംഘം കൊലപ്പെടുത്തി. മൃതദേഹം വനപ്രദേശത്ത് കുഴിച്ചുമൂടി. സംഭവത്തില് മൂന്നു പേര് പിടിയിലായി, ഒളിവില്പോയ രണ്ടുപേര്ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം
തമിഴ്നാട്ടിൽ പതിനേഴുകാരിയെ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് തീകൊളുത്തി കൊന്നു. ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി. തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.

പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടി; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിച്ചു
കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും അന്ത്യോദയ എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം നിർവഹിച്ചു. പാലരുവി എക്സ്പ്രസിന് 4 അധിക കോച്ചുകളും അനുവദിച്ചു. മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്രസഹായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.