കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സ്വകാര്യ വിമാനത്താവളങ്ങൾക്കും ഉപദേശക സമിതി വേണമെന്നും ഉഡാൻ പദ്ധതി വിപുലീകരിക്കണമെന്നും നിർദ്ദേശിച്ചു.