Tripunithura

നവജാത ശിശുവിനെ കൈമാറ്റം ചെയ്ത കേസിൽ പോലീസ് അന്വേഷണം
തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കൈമാറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. മുരിയമംഗലം സ്വദേശിനിയായ യുവതിയുടെ രണ്ടാമത്തെ കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശികൾക്ക് കൈമാറിയത്. കുഞ്ഞിനെ കൈമാറ്റം ചെയ്തതിൽ പണമിടപാട് നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും.

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ യോഗ ഇൻസ്ട്രക്ടർ നിയമനം
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം. BAMS ബിരുദവും യോഗ ഡിപ്ലോമ/ബി.എൻ.വൈ.എസ്/എം.എസ്.സി യും യോഗ്യത. ഏപ്രിൽ 10 ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖം.

തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
തൃപ്പൂണിത്തുറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. സ്നേഹബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചിന്മയ സ്കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

ഗ്ലോബൽ പബ്ലിക് സ്കൂൾ വിവാദം: മകന്റെ ആത്മഹത്യയിൽ സ്കൂളിനെതിരെ മാതാവിന്റെ ഗുരുതര ആരോപണം
തൃപ്പൂണിത്തുറയിലെ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റെ ആത്മഹത്യയെ തുടർന്ന് സ്കൂളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാതാവ് രജ്ന പിഎം രംഗത്തെത്തി. സ്കൂളിന്റെ വാർത്താക്കുറിപ്പ് വസ്തുതകളെ വളച്ചൊടിക്കുകയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് രജ്നയുടെ ആരോപണം. സ്കൂളിലെ ഭീഷണിപ്പെടുത്തലും റാഗിങ്ങും സംബന്ധിച്ച ഗുരുതര ആരോപണങ്ങളാണ് മാതാവ് ഉന്നയിക്കുന്നത്.

തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര; ഉദ്ഘാടനം നിയമസഭാ സ്പീക്കർ നിർവഹിക്കും
തൃപ്പൂണിത്തുറയിൽ ഇന്ന് പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര നടക്കും. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഉദ്ഘാടനം നിർവഹിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.