Tribal Woman

മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
പാലക്കാട് മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുംമുൻപ് കുഞ്ഞ് മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
ഇടുക്കി പീരുമേടിന് സമീപം വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സീത (54) ആണ് മരിച്ചത്. ഭർത്താവ് ബിനുവിന് പരുക്കേറ്റതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട്ടിൽ ആദിവാസി യുവതിയെ വിശ്വാസം മറയാക്കി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
വയനാട്ടിൽ ഭർത്താവ് ഉപേക്ഷിക്കപ്പെട്ട 43കാരിയായ ആദിവാസി യുവതിയെ വിശ്വാസം മറയാക്കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. 2023 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെ പല തവണ പീഡനത്തിനിരയാക്കിയെന്ന് യുവതി പോലീസിന് മൊഴി നൽകി. പുളിമൂട് സ്വദേശി വർഗീസിനെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

വയനാട്ടിൽ ആദിവാസി സ്ത്രീയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
വയനാട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ ആദിവാസി സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പുറത്ത് പറയാൻ ഭയന്നുവെന്നും പരാതിക്കാരി ആരോപിച്ചു.