Train

കണ്ണൂരിൽ ട്രെയിനിന് കല്ലേറ്; യാത്രക്കാരന് പരിക്ക്
കണ്ണൂരിൽ ട്രെയിനിന് കല്ലേറ്. കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. S7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരിക്കേറ്റു. ആർ പി എഫ് അന്വേഷണം ആരംഭിച്ചു.

കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ ട്രെയിൻ സർവീസ് നടത്തുക. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കോട്ടയം-നിലമ്പൂർ ട്രെയിനിൽ രണ്ട് അധിക കോച്ചുകൾ കൂടി; ഈ മാസം 22 മുതൽ പ്രാബല്യത്തിൽ
കോട്ടയം-നിലമ്പൂർ ട്രെയിനിൽ രണ്ട് അധിക കോച്ചുകൾ അനുവദിച്ചു. ഈ മാസം 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

ട്രെയിനിൽ ‘തുടരും’ പൈറസി: യുവാവ് പിടിയിൽ
ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തുടരും സിനിമയുടെ പൈറേറ്റഡ് പതിപ്പ് മൊബൈലിൽ കണ്ട യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ താമസിക്കുന്ന 22 വയസ്സുള്ള റെജിൽ എന്ന മലയാളിയാണ് അറസ്റ്റിലായത്.

അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയയും മകൾ കൃഷ്ണപ്രിയയുമാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

മുംബ്രയിൽ ട്രെയിൻ സ്റ്റോപ്പ് തർക്കം; മൂന്ന് യാത്രക്കാർക്ക് കുത്തേറ്റു
മുംബ്രയിൽ ട്രെയിൻ സ്റ്റോപ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് യാത്രക്കാർക്ക് കുത്തേറ്റു. കല്യാൺ-ദാദർ ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. 19കാരനായ ഷെയ്ഖ് സിയ ഹുസൈനാണ് കുത്തേറ്റത്.