TRAI

രണ്ടാമത്തെ സിം സജീവമായി നിലനിർത്താൻ ട്രായ് ചട്ടങ്ങൾ ലഘൂകരിച്ചു
ഇന്ത്യയിൽ രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസം. 90 ദിവസം ഉപയോഗിക്കാത്ത സിമ്മുകൾ ഡീആക്ടിവേറ്റ് ചെയ്യപ്പെടും. എന്നാൽ, വീണ്ടും സജീവമാക്കാൻ 15 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും.

വോയ്സ് ഒൺലി പ്ലാനുകൾ നിർബന്ധമാക്കി ട്രായി; ഉപഭോക്താക്കൾക്ക് ആശ്വാസം
ട്രായി വോയ്സ്-എസ്എംഎസ് എസ്ടിവികൾ നിർബന്ധമാക്കി ഉത്തരവിറക്കി. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കേണ്ടി വരും. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

ഒടിപി സേവനങ്ങൾക്ക് തടസ്സമില്ല; പുതിയ ടെലികോം നിയമങ്ങൾ ഡിസംബർ 1 മുതൽ
ഡിസംബർ 1 മുതൽ നടപ്പിലാക്കുന്ന പുതിയ ടെലികോം നിയമങ്ങൾ ഒടിപി സേവനങ്ങളെ ബാധിക്കില്ലെന്ന് ട്രായ് വ്യക്തമാക്കി. എല്ലാ ബൾക്ക് സന്ദേശങ്ങളുടെയും ട്രേസബിലിറ്റി ഉറപ്പാക്കണമെന്ന് സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി. സ്പാം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമാണിത്.

ട്രായ് എന്ന പേരില് വ്യാജ കോളുകള്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ട്രായ് എന്ന പേരില് നിരവധി ആളുകളുടെ മൊബൈല് ഫോണുകളിലേക്ക് വ്യാജ ഓഡിയോ കോളുകള് വരുന്നതായി റിപ്പോര്ട്ട്. ഇത്തരം വിളികള് ട്രായില് നിന്നുള്ളതല്ലെന്ന് അധികൃതര് വ്യക്തമാക്കി. സൈബര് തട്ടിപ്പുകള് ശ്രദ്ധയില്പ്പെട്ടാല് പരാതി നല്കാവുന്നതാണെന്നും അറിയിപ്പ്.

നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി പ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ
നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താൽക്കാലിക തടസം നേരിടുമെന്ന് ടെലികോം സേവന കമ്പനികൾ മുന്നറിയിപ്പ് നൽകി. ട്രായ് നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. സാങ്കേതിക ക്രമീകരണത്തിനുള്ള സമയപരിധി നീട്ടിനൽകണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നു.

റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കാൻ ട്രായ്; വോയ്സ്, ഡാറ്റ, എസ്എംഎസിന് പ്രത്യേകം പ്ലാനുകൾ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ടെലികോം കമ്പനികളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ പേപ്പർ ട്രായ് കമ്പനികൾക്ക് അയച്ചിട്ടുണ്ട്. ...