Traffic restrictions

താമരശ്ശേരി ചുരത്തിൽ നാളെയും നിയന്ത്രണം; കാരണം ഇതാണ്!
താമരശ്ശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പോലീസ് അറിയിച്ചു. പെരുന്നാൾ അവധിക്കാലത്ത് വിനോദസഞ്ചാരികൾ കൂട്ടമായി എത്താൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. നാളെ രാവിലെ 10 മുതൽ അർദ്ധരാത്രി വരെ നിയന്ത്രണങ്ങൾ ഉണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ മെയ് 1, 2 തീയതികളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന റോഡുകളിലും സമീപ ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്ര ക്രമീകരിക്കണം.

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി. ഫെബ്രുവരി 12 മുതൽ 13 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. പതിമൂന്നിന് രാവിലെ 9.45-ന് പൊങ്കാല ചടങ്ങുകൾ ആരംഭിക്കും.

പുതുവർഷ ആഘോഷം: ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ
പുതുവർഷ ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹന നിയന്ത്രണവും പരിശോധനയും ഉണ്ടാകും. 80,000 പേർക്ക് വെളി ഗ്രൗണ്ടിൽ നിൽക്കാൻ കഴിയുമെന്ന് പൊലീസ് വിലയിരുത്തി.

യുഎഇ ദേശീയ ദിനം: അബുദാബിയില് ഹെവി വാഹനങ്ങള്ക്ക് വിലക്ക്, ദുബായില് സൗജന്യ പാര്ക്കിങ്
യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബിയില് ട്രക്കുകള്ക്കും ഹെവി വാഹനങ്ങള്ക്കും പ്രവേശന വിലക്ക്. ദുബായില് പൊതു പാര്ക്കിങ് സൗജന്യമാക്കി. മെട്രോ, ബസ് സര്വീസുകളില് മാറ്റം.