Traffic Jam

തൃശ്ശൂർ മുരിങ്ങൂരിൽ ഗതാഗതക്കുരുക്ക് ചർച്ചക്കെത്തിയ ഉദ്യോഗസ്ഥനെ പൂട്ടിയിട്ട് പ്രതിഷേധം
തൃശ്ശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ചർച്ച ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ പൂട്ടിയിട്ടു. പ്രോജക്ട് ഡയറക്ടർക്കു പകരം എൻജിനീയറായ അമൽ യോഗത്തിനെത്തിയതാണ് പ്രതിഷേധത്തിന് കാരണം. കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൊട്ടിയൂരിൽ ഗതാഗതക്കുരുക്ക്: ആംബുലൻസ് വൈകിയെത്തി, മൂന്ന് വയസ്സുകാരൻ മരിച്ചു
കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പിതാവ്. കുട്ടി മരിക്കാൻ കാരണം ആംബുലൻസ് വൈകിയെത്തിയത് കൊണ്ടാണെന്നും, നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നും പിതാവ് പ്രദോഷ് ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ട് കാര്യമില്ലെന്നും മകനെ തിരികെ കിട്ടില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് മൂന്നര വയസ്സുകാരൻ മരിച്ചു
കണ്ണൂർ കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. പാൽചുരം കോളനിയിലെ പ്രദോഷ് - ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്. കൊട്ടിയൂർ അമ്പായത്തോട്ടിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്.

കോഴിക്കോട് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസുകൾ: രണ്ട് രോഗികൾ മരണത്തിന് കീഴടങ്ങി
കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ രണ്ട് ആംബുലൻസുകളിലെ രോഗികൾ മരിച്ചു. എടരിക്കോട് സ്വദേശിനി സുലൈഖയും വള്ളിക്കുന്ന് സ്വദേശി ഷജിൽകുമാറുമാണ് മരണമടഞ്ഞത്. കാക്കഞ്ചേരി പ്രദേശത്താണ് ആംബുലൻസുകൾ കുടുങ്ങിയത്, ഇതുമൂലം രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാതെ പോയി.

പാട്നയിലെ ഗതാഗതക്കുരുക്ക് എട്ടു വയസുകാരിയുടെ ജീവന് രക്ഷിച്ചു; തട്ടിക്കൊണ്ടുപോകല് ശ്രമം പരാജയപ്പെട്ടു
ബിഹാറിലെ പാട്നയില് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച സംഭവം. ഗതാഗതക്കുരുക്കില്പ്പെട്ട് കാര് നിര്ത്തിയിട്ടപ്പോള് കുട്ടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.