Traffic fines

കുവൈറ്റിൽ വ്യാജ ഗതാഗത പിഴ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്
കുവൈറ്റിൽ വ്യാജ ഗതാഗത പിഴ വെബ്സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ വഴി മാത്രം പിഴ അടയ്ക്കണമെന്ന് നിർദ്ദേശം. വ്യാജ സൈറ്റുകൾ വഴി വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

യുഎഇ ദേശീയദിനം: ഗതാഗത പിഴയിൽ 50% ഇളവ്; അവസരം പ്രയോജനപ്പെടുത്താൻ അധികൃതരുടെ അഭ്യർത്ഥന
യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് ഇളവ് ലഭ്യമാകുന്നത്. ഓരോ എമിറേറ്റിലും വ്യത്യസ്ത സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

യുഎഇ ദേശീയ ദിനം: റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും ഗതാഗത പിഴകളിൽ 50% ഇളവ്
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും ഗതാഗത പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. റാസൽഖൈമയിൽ ഈ മാസം 31 വരെയും ഉമ്മുൽഖുവൈനിൽ ജനുവരി 5 വരെയും ഇളവ് പ്രയോജനപ്പെടുത്താം. ഗൗരവ കുറ്റങ്ങൾക്ക് ചുമത്തിയ പിഴകളിൽ ഇളവ് അനുവദിക്കില്ല.

യു.എ.ഇ ദേശീയദിനം: ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ 50% ഇളവ്; അബുദാബിയിൽ ഹെവി വാഹനങ്ങൾക്ക് വിലക്ക്
യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 50% പിഴയിളവ് പ്രഖ്യാപിച്ചു. ഡിസംബർ 1 വരെയുള്ള പിഴകൾക്കാണ് ഇളവ്. അതേസമയം, അബുദാബിയിൽ ഡിസംബർ 2, 3 തീയതികളിൽ ഹെവി വാഹനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി.