Tirur
തിരൂർ ഡെപ്യൂട്ടി തഹസിൽദാർ കാണാതായ സംഭവം: മൂന്ന് പേർ അറസ്റ്റിൽ
തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികൾ പലതവണയായി പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയതായി ചാലിബ് പൊലീസിന് മൊഴി നൽകി.
കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി; മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് വെളിപ്പെടുത്തൽ
തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബ് കാണാതായി ഒരു ദിവസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് അദ്ദേഹം ബന്ധുക്കളോട് വെളിപ്പെടുത്തി. ചാലിബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
കാണാതായ തിരൂര് ഡെപ്യൂട്ടി തഹസില്ദാര് പിബി ചാലിബ് സുരക്ഷിതന്; ഭാര്യയുമായി സംസാരിച്ചു
തിരൂര് ഡെപ്യൂട്ടി തഹസില്ദാര് പിബി ചാലിബ് സുരക്ഷിതനാണെന്ന് സ്ഥിരീകരിച്ചു. കാണാതായ ചാലിബ് ഭാര്യയുമായി മൊബൈല് ഫോണില് സംസാരിച്ചു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടന് തന്നെ വീട്ടിലേക്ക് മടങ്ങിയെത്താമെന്നും അദ്ദേഹം പറഞ്ഞു.
തിരൂർ സ്വദേശി ബാവ ഹാജി അന്തരിച്ചു; സംസ്കാരം നാളെ
തിരൂർ തലക്കടത്തൂർ സ്വദേശി മുത്താണിക്കാട്ടിൽ അബ്ദുൽ ഹമീദ് എന്ന ബാവ ഹാജി (70) നിര്യാതനായി. ഖത്തറിൽ ലാറി എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജറായിരുന്ന അദ്ദേഹം വിവിധ സാമൂഹിക-മത സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. നാളെ രാവിലെ 10 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.