Tirupati Temple
തിരുപ്പതി ലഡ്ഡുവില് മായം: സ്വതന്ത്ര അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവില് മായം ചേര്ത്ത നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില് സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ ഡയറക്ടറുടെ മേല്നോട്ടത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വിശ്വാസികളുടെ വികാരത്തെ സ്പര്ശിക്കുന്ന സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു.
തിരുപ്പതി ലഡു വിവാദം: നാല് ദിവസത്തിനിടെ 14 ലക്ഷം ലഡു വിറ്റു
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയർന്നിരിക്കുന്നു. എന്നാൽ വിവാദങ്ങൾക്കിടയിലും നാല് ദിവസത്തിനിടെ 14 ലക്ഷം ലഡു വിറ്റതായി ക്ഷേത്രം അധികൃതർ അറിയിച്ചു. പ്രതിദിനം ശരാശരി 3.50 ലക്ഷം ലഡുവാണ് വിറ്റത്.
തിരുപ്പതി ലഡ്ഡു വിവാദം: അമുൽ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് കമ്പനി
തിരുപ്പതി ക്ഷേത്രത്തിൽ അമുൽ നെയ്യ് വിതരണം ചെയ്യുന്നുവെന്ന വാർത്തകൾ തള്ളി കമ്പനി രംഗത്തെത്തി. ഗുണമേന്മയുള്ള പാലിൽ നിന്നാണ് അമുൽ നെയ്യ് ഉൽപ്പാദിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് വിശദീകരണം.
തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു
തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന് ചന്ദ്രബാബു നായിഡു ആരോപിച്ചു. ജഗന് മോഹന് റെഡ്ഡിയുടെ കാലത്താണ് ഇത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണം ദുരുദ്ദേശ്യപരമാണെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു.