Tiger

വൈത്തിരിയിൽ കടുവാ ഭീതി; നാട്ടുകാരുടെ പ്രതിഷേധം
വൈത്തിരിയിൽ കടുവായെ കണ്ടതായി റിപ്പോർട്ട്. വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചാരക്കൊല്ലിയിലെ സംഭവത്തിന് പിന്നാലെ വൈത്തിരിയിലും ഭീതി.

പുൽപ്പള്ളിയിൽ ഭീതി പരത്തിയ കടുവ പത്താം ദിവസം കൂട്ടിൽ
പുൽപ്പള്ളിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയിരുന്ന കടുവയെ പത്താം ദിവസം കൂട്ടിലാക്കി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് 13 വയസ്സുള്ള കടുവ കുടുങ്ങിയത്. ഒരാഴ്ചയ്ക്കിടെ അഞ്ച് ആടുകളെ കൊന്നൊടുക്കിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം വിജയിച്ചു.

പുൽപ്പള്ളിയിൽ വീണ്ടും കടുവഭീതി; ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം
പുൽപ്പള്ളിയിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ചെറ്റപ്പാലം സ്വദേശിയുടെ കാറിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി.

വയനാട്ടിൽ കടുവാ ഭീതി തുടരുന്നു; ഒമ്പത് ദിവസത്തിനിടെ അഞ്ച് ആടുകളെ കൊന്നു
വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ കടുവാഭീതി ഒമ്പത് ദിവസമായിട്ടും അവസാനിക്കുന്നില്ല. അഞ്ച് ആടുകളെയാണ് കടുവ കൊന്നൊടുക്കിയത്. കടുവയെ പിടികൂടാൻ വനംവകുപ്പ് തീവ്രശ്രമം നടത്തുന്നു.

വയനാട് അമരക്കുനിയിൽ കടുവ ഭീതി തുടരുന്നു; തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം
വയനാട് അമരക്കുനിയിൽ തുടർച്ചയായ മൂന്നാം ദിവസവും കടുവ ആക്രമണം റിപ്പോർട്ട് ചെയ്തു. തൂപ്ര സ്വദേശിയുടെ ആടിനെയാണ് കടുവ കൊന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ഇരയാകുന്നത്.

വയനാട്ടിൽ കടുവ ഭീതി; ആടുകളെ കൊന്നൊടുക്കി
വയനാട് പുൽപ്പള്ളിയിൽ കടുവ ഭീതി. നിരവധി ആടുകളെ കടുവ കൊന്നൊടുക്കി. കർണാടകയിൽ നിന്ന് എത്തിയതാണെന്ന് സംശയിക്കുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി.

വയനാട്ടിൽ കടുവ ഭീതി: തിരച്ചിൽ തുടരുന്നു
വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ കടുവ ഭീതി. രണ്ട് ആടുകളെ കടുവ കൊന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി.

പുൽപ്പള്ളിയിൽ കടുവയെ പിടികൂടാൻ നാളെ പ്രത്യേക ഓപ്പറേഷൻ
വയനാട് പുൽപ്പള്ളിയിൽ കടുവാ ശല്യം രൂക്ഷമായതിനെ തുടർന്ന് നാളെ പ്രത്യേക ഓപ്പറേഷൻ നടത്താൻ വനംവകുപ്പ് തീരുമാനിച്ചു. കർണാടകയിൽ നിന്നെത്തിയ കടുവയാണ് ശല്യക്കാരനെന്നാണ് നിഗമനം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഓപ്പറേഷനിൽ പങ്കെടുക്കും.