Thrissur

ഒടിടി നിക്ഷേപ തട്ടിപ്പ്: 46 ലക്ഷം രൂപയുടെ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ തൃശ്ശൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് 46 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. കേസിൽ നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

ചാവക്കാട് അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച; സ്വർണ്ണാഭരണങ്ങൾ നഷ്ടമായി
തൃശൂരിലെ ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച നടന്നു. സ്വർണ്ണ കിരീടം, ആഭരണങ്ങൾ, വെള്ളിക്കുടങ്ങൾ എന്നിവ മോഷണം പോയി. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷെയർ ട്രേഡിങ് തട്ടിപ്പ്: വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
വിയ്യൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഷെയർ ട്രേഡിങ്ങ് വഴി 500 ശതമാനത്തിലധികം ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സിറ്റി ക്രൈം ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്.

ഒരു കോടി രൂപ ലോൺ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ പ്രതി പിടിയിൽ
തൃശൂർ സ്വദേശി ഇഎച്ച് രാജീവിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി രൂപ ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് 9,90,250 രൂപ തട്ടിയെടുത്തു. പ്രതി മറ്റ് വ്യാജ കറൻസി കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.

തൃശൂരില് അമ്മയെയും മകനെയും വീട്ടില് മരിച്ച നിലയില് കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
തൃശൂര് ഇരിങ്ങാലക്കുടയില് അമ്മയെയും മകനെയും വീട്ടില് മരിച്ച നിലയില് കണ്ടെത്തി. മാലതി (73), മകന് സുജീഷ് (45) എന്നിവരാണ് മരിച്ചത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂരിൽ അഞ്ച് വയസുകാരനെ മർദിച്ച അധ്യാപിക അറസ്റ്റിൽ
തൃശൂരിലെ സെന്റ് ജോസഫ് യുപി സ്കൂളിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്ദിച്ച സംഭവത്തിൽ അധ്യാപിക സെലിനെ അറസ്റ്റ് ചെയ്തു. ബോർഡിൽ എഴുതിയത് ഡയറിയിൽ എഴുതാത്തതിനാണ് കുട്ടിയെ മർദിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

തൃശൂരില് 25 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്
തൃശൂരില് കാറില് കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേര് എക്സൈസിന്റെ പിടിയിലായി. എറണാകുളം പള്ളുരുത്തി സ്വദേശികളായ സനല്, ഗിരീഷ് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡോര് പാനലിനകത്തും ഡിക്കി പാനലിനകത്തുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

തൃശൂരില് തലയില്ലാത്ത മൃതദേഹം ചാക്കില് കണ്ടെത്തി; അന്വേഷണം തുടരുന്നു
തൃശൂരിലെ മണലിപ്പുഴയില് തലയില്ലാത്ത മൃതദേഹം ചാക്കില് കെട്ടിയ നിലയില് കണ്ടെത്തി. മൃതദേഹം പുരുഷന്റേതാണെന്നും അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നും പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടരുകയാണ്.

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് വേദിയിൽ; സംഘടനയെ പ്രശംസിച്ച് സംസാരിച്ചു
സംഗീത സംവിധായകൻ ഔസേപ്പച്ചൻ തൃശൂരിൽ നടന്ന ആർഎസ്എസിന്റെ ജന്മദിന ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ആർഎസ്എസിനെ വിശാലമായ സംഘടനയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംഘടനയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. യോഗയും അച്ചടക്കവും ആർഎസ്എസ് നൽകിയ പാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പാറമേക്കാവ് അഗ്രശാല തീപിടുത്തം: പോലീസ് എഫ്ഐആറിനെതിരെ ദേവസ്വം
പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല തീപിടുത്തത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ ദേവസ്വം രംഗത്തെത്തി. യഥാർത്ഥ വസ്തുതകൾക്ക് വിരുദ്ധമാണ് എഫ്ഐആറെന്ന് ആരോപണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടു.

മന്ത്രവാദത്തിലൂടെ ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ; തട്ടിപ്പ് രീതി പുറത്ത്
തൃശൂർ സ്വദേശി റാഫി മന്ത്രവാദത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. വീടുകളിൽ ഏലസുകളും വിഗ്രഹങ്ങളും കുഴിച്ചിട്ട് ശത്രുദോഷമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കള്ളി പുറത്തായത്.

കുട്ടനല്ലൂർ ബാങ്ക് ക്രമക്കേട്: സിപിഐഎം നേതാക്കൾക്കെതിരെ കർശന നടപടി
തൃശൂർ കുട്ടനല്ലൂർ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ കർശന അച്ചടക്ക നടപടികൾ. ബാങ്ക് മുൻ പ്രസിഡൻ്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മറ്റ് നേതാക്കളെ തരംതാഴ്ത്തുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.