Thrissur

തൃശൂരിൽ അനധികൃത ധനകാര്യ സ്ഥാപനം: കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
തൃശൂരിൽ അനധികൃത ധനകാര്യ സ്ഥാപനം നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ആറുലക്ഷത്തോളം രൂപ കടം കൊടുത്തിരുന്നു.

തൃശ്ശൂരില് മൂന്ന് സ്കൂള് വിദ്യാര്ത്ഥികളെ കാണാതായി; തിരച്ചില് ഊര്ജിതം
തൃശ്ശൂര് പാവറട്ടിയിലെ സെന്റ് ജോസഫ് സ്കൂളില് നിന്ന് മൂന്ന് എട്ടാം ക്ലാസ് വിദ്യാര്ത്ഥികളെ കാണാതായി. അഗ്നിവേഷ്, അഗ്നിദേവ്, രാഹുല് കെ മുരളീധരന് എന്നിവരെയാണ് കാണാതായത്. കുട്ടികളെ കണ്ടെത്താന് പൊലീസ് അന്വേഷണം ഊര്ജിതമാക്കി.

തൃശ്ശൂരിലെ പുലിക്കളിക്ക് സർക്കാർ അനുമതി; സംഘാടകരുടെ പ്രതിഷേധം ഫലം കണ്ടു
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താൻ സർക്കാർ അനുമതി നൽകി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മേയർ എം കെ വർഗീസ് സർക്കാരിന് കത്തയച്ചിരുന്നു. കഴിഞ്ഞവർഷം അനുവദിച്ച അതേ തുകയിൽ പുലിക്കളി നടത്താൻ അനുമതി നൽകിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

വിന് വിന് ഭാഗ്യക്കുറി ഫലം: ഒന്നാം സമ്മാനം 75 ലക്ഷം രൂപ തൃശൂരിലേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന് വിന് ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തൃശൂരിലെ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ആലപ്പുഴയിലെ ടിക്കറ്റിനും ലഭിച്ചു.

തൃശ്ശൂരില് ബസ്-ബൈക്ക് കൂട്ടിയിടിയില് ആര്എസ്എസ് നേതാവ് മരിച്ചു
തൃശ്ശൂര് കാഞ്ഞാണിയില് ബസും ബൈക്കും കൂട്ടിയിടിച്ച് ആര്.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് രവി രാമചന്ദ്രന് (38) മരിച്ചു. ശനിയാഴ്ച രാവിലെ 8.15-ഓടെയാണ് അപകടമുണ്ടായത്. ഭാര്യയും രണ്ട് മക്കളുമുള്ള രവി രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശ്ശൂരിൽ ദാരുണം: പത്തു വയസ്സുകാരൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
തൃശ്ശൂരിൽ പത്തു വയസ്സുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്കൂളിൽ നിന്നും വൈകി വന്നതിനെ ചൊല്ലി മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് നിഗമനം. സംഭവത്തെ തുടർന്ന് സ്കൂളിന് അവധി നൽകി.

കല്ലറയ്ക്കൽ ഫൗണ്ടേഷൻ കോച്ചിങ്, മീഡിയ പുരസ്കാരങ്ങൾ സമ്മാനിച്ചു
കല്ലറയ്ക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ കോച്ചിങ് എക്സലൻസ്, മീഡിയ അവാർഡുകൾ തൃശൂരിൽ സമ്മാനിച്ചു. കോച്ചിങ് പുരസ്കാരങ്ങൾ എബിൻ റോസിനും പ്രിയക്കും ലഭിച്ചു. മാധ്യമ പുരസ്കാരം സെബി മാളിയേക്കലിന് നൽകി.

വയനാട് ദുരന്തം: പുലികളി ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങൾ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ കോർപ്പറേഷൻ പുലികളി ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ പുലികളി ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.

ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി മരണത്തിന് കീഴടങ്ങി
തൃശ്ശൂരിലെ മണ്ണുത്തി പെൻഷൻമൂല ടർഫിൽ വച്ച് ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി മാധവ് മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

വയനാട് ദുരന്തം: തൃശൂരിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ പ്രശസ്തമായ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് യോഗം വ്യക്തമാക്കി.

അർബുദ രോഗിയായ ഷഹനമോളുടെ ചികിത്സയ്ക്ക് ഒ ഐ സി സി സൈഹാത്ത് ഏരിയ കമ്മറ്റിയുടെ സഹായഹസ്തം
ഒ ഐ സി സി സൈഹാത്ത് ഏരിയ കമ്മറ്റി സ്വരൂപിച്ച ചികിത്സാ ധനസഹായം, അർബുദ ബാധിതയായി ചികിത്സയിൽ കഴിയുന്ന തൃശൂർ ജില്ലയിലെ ചേലക്കര സ്വദേശി ഷാജിയുടെ മകൾ ...