Thrippunithura

തൃപ്പൂണിത്തുറയിൽ പത്താം ക്ലാസുകാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം
തൃപ്പൂണിത്തുറ ചിന്മയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. മൂക്കിന്റെ പാലം തകരുകയും പല്ലുകൾ ഇളകുകയും ചെയ്ത പരിക്കുകളോടെ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

തൃപ്പൂണിത്തുറ ഫ്ലാറ്റ് മരണം: റാഗിങ് ആരോപണം, പോലീസ് അന്വേഷണം
തൃപ്പൂണിത്തുറയില് 15-കാരന് ഫ്ലാറ്റില് നിന്ന് വീണ് മരിച്ച സംഭവത്തില് പോലീസ് അന്വേഷണം. കുടുംബം റാഗിങ് ആരോപണം ഉന്നയിച്ചു. സ്കൂള് അധികൃതര് ആരോപണം നിഷേധിച്ചു.

കഥകളി ആചാര്യൻ ദാമോദര പിഷാരടിയുടെ ശതാഭിഷേകം ‘സാമോദ ദാമോദരം’ എന്ന പേരിൽ ആഘോഷിച്ചു
പ്രശസ്ത കഥകളി ആചാര്യൻ ആർഎൽവി ദാമോദര പിഷാരടിയുടെ ശതാഭിഷേകം 'സാമോദ ദാമോദരം' എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. തൃപ്പൂണിത്തുറയുടെ കഥകളി പാരമ്പര്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ പിഷാരടിയെ ആദരിക്കാനായി ശിഷ്യരും കുടുംബാംഗങ്ങളും നാട്ടുകാരും ഒന്നിച്ചുചേർന്നു. സിനിമാതാരം ബാബു നമ്പൂതിരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.