Thrikkakara

കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം: പോസ്റ്റ്മോർട്ടം ഇന്ന്
തൃക്കാക്കരയിലെ ക്വർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടക്കും. സിബിഐ അന്വേഷണ ഭയത്തിലായിരുന്ന കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തെ പഴക്കമുണ്ട്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികനെതിരെ കേസ്
തൃക്കാക്കരയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പോലീസ് കേസെടുത്തു. ഫാദർ നെൽസൺ കൊല്ലനശേരിക്കെതിരെയാണ് കേസ്. ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

ഉമ തോമസ് നാളെ ആശുപത്രി വിടും
46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം തൃക്കാക്കര എംഎൽഎ ഉമ തോമസ് നാളെ ആശുപത്രി വിടും. റെനൈ മെഡിസിറ്റിയിലെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്. ജഗദീശ്വരന്റെ കൃപയാൽ സുഖം പ്രാപിച്ചുവരികയാണെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.