താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകക്കേസിലെ പ്രതികൾക്ക് ഭീഷണിക്കത്ത്. കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളെ വകവരുത്തുമെന്നാണ് കത്തിലെ ഭീഷണി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.