Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്; ഡോ. സി.ജി. ജയചന്ദ്രൻ ചുമതലയേൽക്കും
തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ടായി ഡോക്ടർ സി.ജി. ജയചന്ദ്രൻ നിയമിതനായി. നിലവിലെ സൂപ്രണ്ട് രാജി അറിയിച്ചതിനെ തുടർന്നാണ് നിയമനം. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി.

വട്ടപ്പാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
തിരുവനന്തപുരം വട്ടപ്പാറ മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്കേറ്റു. അപകടത്തിൽ സാരമായി പരുക്കേറ്റ 13 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.

നൃത്താധ്യാപകന് മഹേഷിന്റെ മരണം: അന്വേഷണത്തില് അതൃപ്തി അറിയിച്ച് കുടുംബം
വെള്ളായണിയിലെ നൃത്താധ്യാപകന് മഹേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നിയമനടപടികളിലേക്ക്. പോലീസ് അന്വേഷണത്തില് തൃപ്തരല്ലാത്തതിനാല്, അന്വേഷണം മറ്റൊരു ഏജന്സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കും. മഹേഷിന്റെ ശരീരത്തില് 22 ക്ഷതങ്ങളുണ്ടായിരുന്നതായി പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു.

മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസർ നിയമനം; 50,000 രൂപ ശമ്പളം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുകളുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 25-ന് ഉച്ചയ്ക്ക് 2 മണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിന് നഷ്ടമായ തുക സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പലിശ സഹിതം തിരികെ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. 60,410 രൂപയാണ് മാസവേതനം. താല്പര്യമുള്ളവർ 26-ന് രാവിലെ 11-ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: ബിജെപി കൗൺസിലർ കെ. അനിൽ കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം തിരുമലയിലെ ബിജെപി കൗൺസിലർ കെ. അനിൽ കുമാറിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശങ്ങളുണ്ട്. സാമ്പത്തികമായി തകർന്ന സഹകരണ ബാങ്കിനെ പാർട്ടി സംരക്ഷിച്ചില്ലെന്നും കത്തിൽ പറയുന്നു.

തിരുവനന്തപുരം SAP ക്യാമ്പിൽ പോലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ പോലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മീനാങ്കൽ സ്വദേശി ആനന്ദാണ് മരിച്ചത്. ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ശ്രീകാര്യത്ത് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം ശ്രീകാര്യത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരാണ് അറസ്റ്റിലായത്. സീതയുടെ വീട്ടിൽ വെച്ചാണ് ഷിർഷാദ് കുട്ടിയെ ഉപദ്രവിച്ചത്.

തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂര മർദ്ദനം; ജീവൻ വെന്റിലേറ്ററിൽ
തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ക്രൂരമായി മർദ്ദിക്കപ്പെട്ടു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവിനാണ് മർദ്ദനമേറ്റത്. ഗുരുതരാവസ്ഥയിലായ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം താലൂക്ക് സഹകരണ സംഘത്തിൽ വ്യാപക ക്രമക്കേട്; 1.25 കോടി രൂപയുടെ തിരിമറി കണ്ടെത്തി
തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി. രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ 1.25 കോടി രൂപ കല്ലിയൂർ സഹകരണ ബാങ്കിലേക്ക് മാറ്റിയതായി കണ്ടെത്തി. വാഹന വായ്പ നൽകിയതിൽ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നും, സ്റ്റാഫ് ഹൗസിങ് ലോണിൽ പരിധി ലംഘിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന് മൂത്രാശയക്കല്ല് പൊട്ടിക്കുന്ന ഉപകരണം വാങ്ങാൻ അനുമതി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിന് മൂത്രാശയക്കല്ല് പൊട്ടിക്കുന്ന പുതിയ ഉപകരണം വാങ്ങാൻ അനുമതിയായി. കാലഹരണപ്പെട്ട പഴയ ഉപകരണം മാറ്റണമെന്ന് ഡോക്ടർ ഹാരിസ് ഹസ്സൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കോടി രൂപയുടെ ഉപകരണം വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.