Thiruvananthapuram

ഓൺലൈൻ സമ്മാന തട്ടിപ്പ്: തിരുവനന്തപുരത്ത് യുവതിക്ക് 20 ലക്ഷം നഷ്ടം
തിരുവനന്തപുരം വെള്ളായണിയിലെ യുവതിക്ക് ഓൺലൈൻ സമ്മാന തട്ടിപ്പിലൂടെ 20 ലക്ഷം രൂപ നഷ്ടമായി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാൾ വിദേശത്തുനിന്ന് സമ്മാനം അയച്ചെന്നും അതിന്റെ നികുതി അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഞ്ചാവ് ഉപയോഗം റിപ്പോർട്ട് ചെയ്തതിന് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
സ്കൂളിൽ കഞ്ചാവ് ഉപയോഗം റിപ്പോർട്ട് ചെയ്തതിന് പ്ലസ് ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൂവച്ചൽ സ്വദേശിയായ ഫഹദിനെയാണ് ആറംഗ സംഘം കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഐ.ബി. ഉദ്യോഗസ്ഥന്റെ മരണം: സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ
ഐ.ബി. ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ പ്രതിയായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവ്വീസിൽ നിന്നും പുറത്താക്കാനുള്ള നീക്കം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പോലീസ്.

പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പോത്തൻകോട് പ്ലാമൂട് ശ്രീരാമകൃഷ്ണ ക്ഷേത്രത്തിൽ സാംസ്കാരിക ഉത്സവം ആരംഭിച്ചു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും സനാതന ധർമ്മത്തിന്റെയും ഉത്തമ മാതൃകയാണ് ശ്രീരാമൻ എന്ന് അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദന്റെ കടകംപള്ളിയിലെ വീടിന് നേരെ ആക്രമണം. രണ്ട് അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ നന്ദനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വിഫ്റ്റ് ബസിന് പകരം സാധാരണ ബസ്; യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സാധാരണ ബസ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം. കൊല്ലത്തുവെച്ച് ബസിൽ നിന്നിറങ്ങി യാത്രക്കാർ പ്രതിഷേധിച്ചു. 93 വയസുള്ള വയോധിക ഉൾപ്പെടെ ഏഴ് യാത്രക്കാരാണ് ദുരിതമനുഭവിച്ചത്.

കേരള സർവകലാശാലാ സംഘർഷം: എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്
കേരള സർവകലാശാലാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി. ഇരുന്നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു.

വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കൊലപാതകക്കേസിൽ പ്രതി രാജേന്ദ്രനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നാലര പവന്റെ സ്വർണമാല കവർച്ച ചെയ്യാനാണ് കൊലപാതകം നടത്തിയതെന്ന് കോടതി വ്യക്തമാക്കി. മുൻപും മൂന്ന് കൊലപാതകങ്ങൾ നടത്തിയിട്ടുള്ള പ്രതി സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്നു.

11 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ സുഹൃത്തിനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കോടതിയിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം പെൺകുട്ടി പ്രതിക്ക് കൈമാറിയിരുന്നതായി പോലീസ് കണ്ടെത്തി. പെൺകുട്ടിയുടെ ഫോൺ തകർന്ന നിലയിൽ കണ്ടെടുത്തു.

എംഡിഎംഎയുമായി മൂന്ന് പേർ തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് 52 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ചിറയിൻകീഴ് സ്വദേശി സുമേഷ്, കഠിനംകുളം സ്വദേശി ജിഫിൻ, പാലക്കാട് സ്വദേശിനിയായ അനു എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎയുമായി വരുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഗുണ്ടാ നേതാവിന്റെ ലഹരിക്കേസ് അട്ടിമറി; തിരുവല്ലം എസ്ഐക്ക് സ്ഥലംമാറ്റം
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന്റെ ലഹരിമരുന്ന് കേസ് അട്ടിമറിച്ച തിരുവല്ലം എസ്ഐയെ സ്ഥലം മാറ്റി. ഷാഡോ പോലീസ് പിടികൂടിയ തൊണ്ടിമുതൽ മഹസറിൽ ഉൾപ്പെടുത്തിയില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടു.