Thiruvananthapuram

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ്: 93 വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം നഗരസഭയിലെ 93 വാർഡുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 31 സീറ്റുകളിൽ എൽഡിഎഫ് ഘടകകക്ഷികൾ മത്സരിക്കും. സിപിഐഎം 70 സീറ്റുകളിലും സിപിഐ 17 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തട്ടിപ്പ് കേസ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബിജെപി സ്ഥാനാർഥിയാകുമെന്ന് കരുതിയില്ല; പ്രതികരണവുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആർ. ശ്രീലേഖ. പാർട്ടിയുടെ തീരുമാനം അനുസരിച്ച് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും അവർ വ്യക്തമാക്കി. ശാസ്തമംഗലം വാർഡിൽ മത്സരിക്കാൻ പോകുമ്പോൾ അവിടെ അനുകൂലമായ സാഹചര്യമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദത്തിൽ
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിവാദമാകുന്നു. കരിക്കകം സ്വദേശി ശിവപ്രിയയാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

വെഞ്ഞാറമൂട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് ഗുരുതരമായി പരുക്കേറ്റു. ഗോകുലം മെഡിക്കൽ കോളജ് റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് അംഗീകാരം; ആദ്യഘട്ട അലൈൻമെന്റ് ഇങ്ങനെ
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം നൽകി. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടാകും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മെക്കാനിക്കൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് തിരുവനന്തപുരത്ത് ജോലി മേള
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മെക്കാനിക്കൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്കായി തൊഴിലവസരങ്ങൾ ഒരുക്കുന്നു. പിക്കർ, പാക്കർ, അസിസ്റ്റൻ്റ് സെയിൽസ്മാൻ, സർവീസ് മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാം. നവംബർ 7ന് രാവിലെ 10 മണിക്ക് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടക്കും.

തിരുവനന്തപുരം ജില്ലാ ശുചിത്വമിഷനിൽ ഇന്റേൺഷിപ്പ്: അപേക്ഷിക്കേണ്ടത് എങ്ങനെ?
തിരുവനന്തപുരം ജില്ലാ ശുചിത്വമിഷനിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കായി ഇന്റേൺഷിപ്പ് അവസരം. ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. നവംബർ 7ന് രാവിലെ 11.30ന് തിരുവനന്തപുരം കളക്ടറേറ്റ് ബി-ബ്ലോക്കിൽ അഭിമുഖം നടക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്ന് പരാതി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വേണുവിന്റെ കുടുംബം പരാതി നൽകി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബം, ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ചികിത്സ നിഷേധിക്കുന്ന സമീപനമുണ്ടായെന്നും, അടിയന്തരമായി ആൻജിയോഗ്രാം നടത്താൻ തീയതി നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. വേണുവിന്റെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ആൻജിയോ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം ഇങ്ങനെ
കൊല്ലം പന്മന സ്വദേശി വേണുവിനാണ് ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടമായതെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകി. രോഗിക്ക് ആവശ്യമായ എല്ലാ ചികിത്സയും കൃത്യമായി നൽകിയിട്ടുണ്ടെന്നും നിലവിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥ; ആൻജിയോഗ്രാം വൈകിയതിനാൽ രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. കൊല്ലം പന്മന സ്വദേശി വേണുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യാൻ നിർദ്ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല.

തിരുവനന്തപുരം കോർപ്പറേഷനിൽ അട്ടിമറിക്ക് കോൺഗ്രസ്; 48 സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ കോൺഗ്രസ് അപ്രതീക്ഷിത നീക്കങ്ങൾ നടത്തുന്നു. 48 വാർഡുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ.എസ്. ശബരീനാഥനാണ് മേയർ സ്ഥാനാർത്ഥിയാകാൻ സാധ്യത.