Thiruvabharanam

Sabarimala Thiruvabharanam register

ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട്; ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ച് SIT

നിവ ലേഖകൻ

ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തി. ഹൈക്കോടതി നിർദേശപ്രകാരം 2019-ൽ നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ശബരിമല സ്വർണക്കൊള്ളയിൽ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ SIT തീരുമാനിച്ചു. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള പരിശോധന മൂന്നാം ദിനവും തുടർന്നു.

Thiruvabharanam gold loss

ദ്വാരപാലകശിൽപത്തിലെ സ്വർണം കുറഞ്ഞെങ്കിൽ മറുപടി പറയേണ്ടത് കമ്മീഷണർ: എ. പത്മകുമാർ

നിവ ലേഖകൻ

ദ്വാരപാലക ശിൽപത്തിലെ സ്വർണം കുറഞ്ഞതുമായി ബന്ധപ്പെട്ട് തിരുവാഭരണ കമ്മീഷണർ മറുപടി പറയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. ശബരിമലയിൽ ഇനിയും പല കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.